ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി മുഹമ്മദ് ഐമൻ

ന്യൂഡൽഹി: ലക്ഷദ്വീപ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു നേട്ടം കുറിച്ച് മുഹമ്മദ് ഐമൻ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ 30 അംഗ സാധ്യതാ പട്ടികയിൽ ഇടം നേടി. ഒക്ടോബർ മാസത്തെ FIFA ഇന്റർനാഷണൽ വിൻഡോ മത്സരങ്ങൾക്കായി ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച പട്ടികയിലാണ് ഐമന് സ്ഥാനം ലഭിച്ചത്.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ഐമൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിനുവേണ്ടി വിങ്ങർ സ്ഥാനത്ത് കളിക്കുന്ന താരമാണ്. സഹോദരൻ മുഹമ്മദ് അസ്ഹറിനൊപ്പം ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ നിന്ന് വളർന്ന് ISL-ൽ മികവ് തെളിയിച്ച ഐമൻ, കഴിഞ്ഞ വർഷം ഇന്ത്യയുടെ അണ്ടർ-23 ടീമിനുവേണ്ടി കളിച്ചിട്ടുമുണ്ട്.

ദേശീയ സീനിയർ ടീമിന്റെ സാധ്യതാ പട്ടികയിൽ ഇടം നേടുന്ന ആദ്യ ലക്ഷദ്വീപ്കാരനായ ഐമന്റെ നേട്ടം, ദ്വീപ് ഫുട്ബോളിനും യുവതാരങ്ങൾക്കും വലിയ പ്രചോദനമായി മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *