കാണാതായ നാജിയ ബോട്ട് താനൂരിൽ; നാല് മത്സ്യതൊഴിലാളികളും സുരക്ഷിതർ

താനൂർ: ആന്ത്രോത്തിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട് കാണാതായിരുന്ന നാജിയ (Reg No-IND-LD-AN-MO-57) എന്ന മത്സ്യബന്ധന ബോട്ട് സുരക്ഷിതമായി മലപ്പുറം താനൂരിൽ എത്തി. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളും സുരക്ഷിതരാണ്.

ബോട്ട് ഏളികൽപേനിയിലായിരുന്നു അവസാനമായി മത്സ്യബന്ധനം നടത്തിയത്. പിന്നാലെ ബന്ധം നഷ്ടപ്പെട്ടതോടെ തിരച്ചിൽ ശക്തമാക്കിയിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു. ബോട്ട് താനൂരിൽ സുരക്ഷിതമായി എത്തിച്ചേരുന്നതോടെ നാട്ടുകാരും ബന്ധുക്കളും ആശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *