പി.ഡബ്ല്യു.ഡി മുൻ അസിസ്റ്റന്റ് എഞ്ചിനീയർ ഉക്കാസ് മരണപ്പെട്ടു

കടമത്ത്: ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിലെ (PWD) മുൻ അസിസ്റ്റന്റ് എഞ്ചിനീയർ ചേരിയം നല്ലാല ഉക്കാസ് (65) മരണപ്പെട്ടു. ഇന്നലെയായിരുന്നു നിര്യാണം.

അമിനി ദ്വീപിൽ നിന്നും 2019-ൽ അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച ഉക്കാസ്, തന്റെ സേവനകാലത്ത് കവരത്തി, മിനിക്കോയി ദ്വീപുകൾ ഒഴികെയുള്ള ലക്ഷദ്വീപിലെ മറ്റു എല്ലാ ദ്വീപുകളിലും ജൂനിയർ എഞ്ചിനിയറായും അസിസ്റ്റന്റ് എഞ്ചിനിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്ന അദ്ദേഹം, കിൽത്താൻ ദ്വീപിലെ മുജാഹിദ് പള്ളി നിർമ്മാണത്തിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. ഭാര്യ: ബീരേച്ചെറ്റ ഹവ്വോമ്മ (കടമത്ത്).

Leave a Reply

Your email address will not be published. Required fields are marked *