അഗത്തിയിൽ കസ്റ്റംസ് സ്റ്റേഷൻ വരുന്നു; ഇനി അന്താരാഷ്ട്രകപ്പലുകൾക്ക്‌ എത്താം

കോഴിക്കോട്: ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസംകേന്ദ്രമാക്കാനുള്ള ചുവടുവെപ്പിന്റെ ഭാഗമായി അഗത്തിയിൽ ആദ്യമായി കസ്റ്റംസ് സ്റ്റേഷൻ വരുന്നു. തിങ്കളാഴ്ച കസ്റ്റംസ് സ്റ്റേഷന്റെ പ്രവർത്തനമാരംഭിക്കും. ഇതോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കും കപ്പലുകൾക്കും ലക്ഷദ്വീപിലേക്ക് നേരിട്ട് എത്താൻ കഴിയും. അഗത്തിയിൽ വിമാനത്താവളമുണ്ടെങ്കിലും ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായാണ് കസ്റ്റംസ് സ്റ്റേഷൻ വരുന്നതെന്ന്…

കടമത്ത് ജെട്ടി നിർമാണം പാതിവഴിയിൽ; യാത്രക്കാർക്കും വൈകല്യമുള്ളവർക്കും ഗുരുതര ബുദ്ധിമുട്ട്

കടമത്ത്: ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ജെട്ടി നിർമാണ പ്രവൃത്തി നീണ്ടുനിൽക്കുന്ന താമസവും പാതിവഴിയിൽ നിർത്തിയതും കാരണം ദ്വീപിലെ ജനങ്ങൾക്കും യാത്രക്കാരർക്കും കനത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായി ലക്ഷദ്വീപ് ഡിഫറന്റ്‌ലി ഏബിൽഡ് വെൽഫെയർ അസോസിയേഷൻ (LDWA) കടമത്ത് യൂണിറ്റ് അറിയിച്ചു. പ്രധാന ജെട്ടി…

കടമം ഫെസ്റ്റ് 2025: കലാ-സാംസ്കാരിക പരിപാടികളിലേക്ക് എൻട്രികൾ ക്ഷണിച്ചു

കടമം: കടമം ഫെസ്റ്റ് 2025 നവംബർ 1 മുതൽ 3 വരെ കടമം ദ്വീപിൽ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും സംഘങ്ങളും അവരുടെ എൻട്രികൾ സമർപ്പിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. 2025 സെപ്റ്റംബർ 30-ന് വൈകുന്നേരം…

ദ്വീപിലെ സമകാലിക വിഷയങ്ങൾ ഉയർത്തി കാട്ടി ആന്ത്രോത്തിൽ സിപിഐ(എം) പ്രതിഷേധ സമരം

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപ് സായി സെന്റർ കോച്ച് ഷെഫീക്ക് മാഷിനെതിരെ ഡെപ്യൂട്ടി കളക്ടർ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെയും,തെങ്ങ് കർഷകർക്കും,തെങ്ങ് കയറ്റ തൊഴിലാളികൾക്ക് മേലും അടിച്ചേൽപ്പിച്ച അശാസ്ത്രീയവും വിചിത്രവുമായ ഉത്തരവിന് എതിരെയും സിപിഐ(എം) നടത്തിയ സിവിൽ സ്റ്റേഷൻ പ്രതിഷേധ സമരം സിപിഐ(എം) ലക്ഷദ്വീപ്…

ബോട്ട്ക്കിളി തുറന്നു, സ്പീഡ് വെസലുകൾ നാളെ മുതൽ ഗതാഗതം ആരംഭിക്കും

കൊച്ചി: വർഷക്കാലം വന്ന് കടൽ പ്രക്ഷുബ്ദമായതോടെ കൊച്ചിയിലേക്ക് തിരിച്ച് പോയ ഹൈസ്പീഡ് വെസലുകൾ നാളെ മുതൽ ഗതാഗതമാരംഭിക്കും. സെപ്റ്റംബർ 15 ഓടെ ബോട്ട് കിളി തുറക്കുന്നതോടെയാണ് മഞ്ചു, സ്പീഡ് വെസലുകൾ എന്നിവക്ക് യാത്ര ചെയ്യാൻ പാകത്തിൽ അറബിക്കടൽ ശാന്തമാവുക. ഇതോടെ 150…

ബോട്ടിന്റെ ഫാൻ തട്ടി യുവാവിന് ദാരുണാന്ത്യം

അഗത്തി: ബോട്ടിന്റെ ഫാൻ കാൽ തുടയിൽ എത്തി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. അഗത്തി പുതിയഇല്ലം  കാസിയുടെ മകൻ ഇസ്ഹാക് (ഇയ്യക്ക) ആണ് മരിച്ചത്. വിനോദസഞ്ചാരികളുമായി ബംഗാരത്ത് പോയപ്പോളായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇസ്ഹാക്കിനെ അഗത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇസ്ഹാക്കിന്റെ…

ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി മുഹമ്മദ് ഐമൻ

ന്യൂഡൽഹി: ലക്ഷദ്വീപ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു നേട്ടം കുറിച്ച് മുഹമ്മദ് ഐമൻ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ 30 അംഗ സാധ്യതാ പട്ടികയിൽ ഇടം നേടി. ഒക്ടോബർ മാസത്തെ FIFA ഇന്റർനാഷണൽ വിൻഡോ മത്സരങ്ങൾക്കായി ഹെഡ് കോച്ച് ഖാലിദ് ജമീൽ…

കാണാതായ നാജിയ ബോട്ട് താനൂരിൽ; നാല് മത്സ്യതൊഴിലാളികളും സുരക്ഷിതർ

താനൂർ: ആന്ത്രോത്തിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട് കാണാതായിരുന്ന നാജിയ (Reg No-IND-LD-AN-MO-57) എന്ന മത്സ്യബന്ധന ബോട്ട് സുരക്ഷിതമായി മലപ്പുറം താനൂരിൽ എത്തി. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളും സുരക്ഷിതരാണ്. ബോട്ട് ഏളികൽപേനിയിലായിരുന്നു അവസാനമായി മത്സ്യബന്ധനം നടത്തിയത്. പിന്നാലെ ബന്ധം നഷ്ടപ്പെട്ടതോടെ തിരച്ചിൽ ശക്തമാക്കിയിരുന്നു.…

ഐഎൻഎസ് ആന്ത്രോത്ത് നാവികസേനക്ക് കൈമാറി

ന്യൂഡൽഹി: ഇന്ത്യൻമഹാസമുദ്രത്തിൽ നാവികസേനക്ക് ഇനി ആന്ത്രോത്തിന്റെ കരുത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ നാവികസേനയ്ക്ക് കൈമാറി. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സാണ് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിന്റെ പേരിലുള്ള ആന്ത്രോത്ത് അന്തർവാഹിനി വേധ യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്. എട്ട് ആന്റി-സബ്മറൈൻ…

“നൂർ മദ്റസാ റേഡിയോ” ലോഞ്ച് ചെയ്തു

ചെത്ത്ലാത്ത്: ചെത്ത്ലാത്ത് നൂറുൽ ഇസ്ലാം മദ്റസയിലെ വിദ്യാർത്ഥികളുടെ “നൂർ മദ്റസാ റേഡിയോ” ലോഞ്ച് ചെയ്തു. മദ്റസ സദർ മുഅല്ലിം മുദ്ധസ്സിർ അസ്ഹരി കിൽത്താൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലോഗോ റിലീസ് ഹമീദ് HMD നിർവഹിക്കുകയും, മുഹ്‌ യുദ്ധീൻ മഹദി ഉസ്താദ്…