“നൂർ മദ്റസാ റേഡിയോ” ലോഞ്ച് ചെയ്തു

ചെത്ത്ലാത്ത്: ചെത്ത്ലാത്ത് നൂറുൽ ഇസ്ലാം മദ്റസയിലെ വിദ്യാർത്ഥികളുടെ “നൂർ മദ്റസാ റേഡിയോ” ലോഞ്ച് ചെയ്തു. മദ്റസ സദർ മുഅല്ലിം മുദ്ധസ്സിർ അസ്ഹരി കിൽത്താൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലോഗോ റിലീസ് ഹമീദ് HMD നിർവഹിക്കുകയും, മുഹ്‌ യുദ്ധീൻ മഹദി ഉസ്താദ് കോച്ചിങ് നടത്തുകയും ചെയ്തു.

ഇന്ന് രാവിലെ 7:45-ന് ആദ്യ എപ്പിസോഡ് പുറത്തുവിട്ടു.
മുഹമ്മദ് ഹാഫിത്ത് മണിക്ക്ഫാൻ അമിനി, മുഹമ്മദ് അക്രം അമിനി, അബ്ദുൽ ബാസിത്ത് കിൽത്താൻ, മുഹമ്മദ് ഫർസീൻ ചേത്ത്ലാത്ത്, മുഹമ്മദ് അജ്‌സർ ആന്ത്രോത്ത് എന്നിവർ ചേർന്നാണ് ആദ്യ പരിപാടികൾ അവതരിപ്പിച്ചത്.

വിദ്യാർത്ഥികൾക്ക് കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഈ നവീന സംരംഭം വലിയ ശ്രദ്ധ നേടി. ലക്ഷദ്വീപ് മദ്രസ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം ഉണ്ടാവുന്നത്. നൂർ മദ്റസാ റേഡിയോ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നു പരിപാടികൾ കേൾക്കാനായി [ഈ ലിങ്ക്](https://chat.whatsapp.com/GZbF1kwq37X8Ae7M9qrU2q?mode=ems_share_t) വഴി അംഗമാകാം.

Leave a Reply

Your email address will not be published. Required fields are marked *