ഫിഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി അമിനി അൽ വഫാ ദ്വീപ് ശ്രീ

കവരത്തി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഫിഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി അമിനി ദ്വീപിന് വേണ്ടി പങ്കെടുത്ത അൽ വഫാ ദ്വീപ് ശ്രീ. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. ലക്ഷദ്വീപ് തലത്തിൽ നടന്ന ഫെസ്റ്റിൽ ഏഴ് ദ്വീപുകളാണ് പങ്കെടുത്തത്. രണ്ടാം സ്ഥാനം ആന്ത്രോത്ത് ദ്വീപും മൂന്നാം സ്ഥാനം കടമത്ത് ദ്വീപും കരസ്ഥമാക്കി. മീൻ കൊണ്ടുള്ള വിഭവങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.

Read More