ആന്ത്രോത്ത്: ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്ന ലക്ഷദ്വീപ് കൺട്രി ആൻഡ് ടൗൺ പ്ലാൻ ഡെവലപ്മെന്റ് റെഗുലേഷൻ ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആന്ത്രോത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ലീഗൽ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു.
പുതിയ നിയമത്തിന്റെ വിവിധ വശങ്ങളും അത് സാധാരണ ജനങ്ങളുടെ ജീവിതത്തിലും ഭൂമി, വീടുകൾ, വികസന പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സാമൂഹ്യ ഉത്തരവാദിത്വത്തോടെ നിയമത്തിന്റെ ദോഷവശങ്ങൾ ജനങ്ങളിലെത്തിക്കുകയും വിഷയത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്നത് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
