കവരത്തിയിലെ അറസ്റ്റ്: എല്ലാവർക്കും ജാമ്യം



കവരത്തി: സ്വകാര്യ ഭൂമിയുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കവരത്തിയിൽ പോലീസ് അറസ്റ്റ് ചെയ്ത എല്ലാവർക്കും ജാമ്യം ലഭിച്ചു. തുടർച്ചയായ അറസ്റ്റുകൾക്കൊടുവിലാണ് കോടതിയിൽ നിന്ന് അറസ്റ്റിലായവർക്ക് ആശ്വാസം ലഭിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻ എൻ.വൈ.സി അധ്യക്ഷൻ സൈദ് ഹാമിദ് ചെറിയകോയ ക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രദേശവാസികളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും ഒടുവിൽ രജിസ്റ്റർ ചെയ്ത കേസിൽ 15 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി ഉയർന്നിരുന്നു. ഇവരെയും ഉൾപ്പെടെ കേസിൽ പിടിയിലായ എല്ലാവർക്കും വിവിധ ഘട്ടങ്ങളിലായി ജാമ്യം ലഭിച്ചതായാണ് പുതിയ വിവരം.

അതേസമയം, അറസ്റ്റുകൾക്കെതിരെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് പ്രതിഷേധം ശക്തമായിരുന്നു. ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനായാണ് തുടർച്ചയായ കേസുകളും അറസ്റ്റുകളും നടത്തുന്നതെന്ന ആരോപണവും  നേതാക്കൾ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *