കവരത്തി: ലക്ഷദ്വീപിൽ സി.ജെ.പിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് കോക്ക്‌റോച്ച് ജനതാ പാർട്ടി ദേശീയ നേതൃത്വം അറിയിച്ചു. ലക്ഷദ്വീപിൽ സി.ജെ.പിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ദേശീയ നേതൃത്വം അറിയിച്ചതായി സി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രതിനിധി ടി.ചെറിയ കോയാ വ്യക്തമാക്കി.
സി.ജെ.പി സൗത്ത് സോൺ കോഓർഡിനേറ്റർ വിജയ് മല്ലക്കി ദേശീയ നേതൃത്വത്തിന്റെ പിന്തുണ സംബന്ധിച്ച് പാർട്ടി ഘടകത്തെ അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ലക്ഷദ്വീപിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിനും ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിക്കുമെന്നാണ് സി.ജെ.പി ലക്ഷദ്വീപ് ഘടകം വ്യക്തമാക്കുന്നത്.
ലക്ഷദ്വീപിലെ വിവിധ വിഷയങ്ങൾ ദേശീയതലത്തിൽ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ദ്വീപ് ജനതയുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നും നേതൃത്വം അറിയിച്ചു.
