കവരത്തി: ലക്ഷദ്വീപ് പോലീസ് ഡിപ്പാർട്ട്മെന്റിലെ Group ‘C’ തസ്തികകളിലേക്കുള്ള നിയമന ചട്ടങ്ങൾ പുതുക്കി ഭരണകൂടം വിജ്ഞാപനം പുറത്തിറക്കി. 2026 ഓഗസ്റ്റ് 11-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ Police Constable (Executive) തസ്തികയിൽ 224 ഒഴിവുകളും Women Police Constable (Executive) തസ്തികയിൽ 6 ഒഴിവുകളും 2026-ലേക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
Police Constable തസ്തിക General Central Service, Group ‘C’, Non-Gazetted, Non-Ministerial വിഭാഗത്തിലാണ്. Pay Matrix-ൽ Level-3 (₹21,700–₹69,100) ആണ് ശമ്പള സ്കെയിൽ. നേരിട്ടുള്ള നിയമനത്തിനുള്ള പ്രായപരിധി 18 മുതൽ 30 വയസ്സ് വരെയാണ്. വിദ്യാഭ്യാസ യോഗ്യതയായി +2 പാസ് നിർദേശിച്ചിട്ടുണ്ട്. Ex-Agniveers-ന് 10-ാം ക്ലാസ് യോഗ്യത മതിയാകും.
പുരുഷ ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 165 സെ.മീ. ഉയരം, 55 കിലോഗ്രാം ഭാരം, 81 സെ.മീ. നെഞ്ചളവ് എന്നിവ വേണം. നെഞ്ച് വികസിപ്പിക്കുമ്പോൾ 85 സെ.മീ. വേണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.
NCC, കായിക സർട്ടിഫിക്കറ്റുകൾക്ക് ബോണസ് മാർക്കും ലഭിക്കും. NCC ‘A’ സർട്ടിഫിക്കറ്റിന് 2 ശതമാനം, ‘B’ക്ക് 3 ശതമാനം, ‘C’ക്ക് 5 ശതമാനം എന്നിങ്ങനെയാണ് ബോണസ്. UT/State Level Sports Certificate-ന് 1 ശതമാനവും National Level Sports Certificate-ന് 2 ശതമാനവും അധിക മാർക്ക് ലഭിക്കും.
നിയമനത്തിൽ 33 ശതമാനം തസ്തികകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ 20 ശതമാനം തസ്തികകൾ Ex-Agniveers-നും 5 ശതമാനം ഒഴിവുകൾ കുറഞ്ഞത് മൂന്ന് വർഷം സേവനം പൂർത്തിയാക്കിയ യോഗ്യരായ Lakshadweep Home Guard Volunteers-നും സംവരണം ചെയ്തിട്ടുണ്ട്. യോഗ്യരായ Ex-Agniveer അല്ലെങ്കിൽ Home Guard ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ ബന്ധപ്പെട്ട ഒഴിവുകൾ മറ്റ് വിഭാഗങ്ങളിൽ നിന്ന് നികത്താമെന്നും ചട്ടത്തിൽ പറയുന്നു.
SC/ST ഉൾപ്പെടെയുള്ള സംവരണ വിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരമുള്ള reservation, age relaxation, മറ്റ് ആനുകൂല്യങ്ങൾ തുടർന്നും ബാധകമായിരിക്കും. Lakshadweep Home Guard Volunteers-ന് അഞ്ച് വർഷത്തെ പ്രായ ഇളവും Ex-Agniveers-ന് അഞ്ച് വർഷത്തെ പ്രായ ഇളവും ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Direct Open Competitive Examination വഴിയുള്ള നിയമനത്തിൽ upper age limit രണ്ട് വർഷം കൂടി വർധിപ്പിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ 6 ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. +2 ആണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 155 സെ.മീ. ഉയരവും 45 കിലോഗ്രാം ഭാരവും വേണം. 1000 മീറ്റർ ഓട്ടം 6 മിനിറ്റ് 30 സെക്കൻഡിനുള്ളിലും ഹൈജമ്പ് 2.5 അടിയും ലോംഗ്ജമ്പ് 10 അടിയും പൂർത്തിയാക്കണം.
നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ പോലീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കണം. പ്രൊബേഷൻ കാലാവധി രണ്ട് വർഷമാണ്.
2026 ഓഗസ്റ്റ് 14-ന് പ്രസിദ്ധീകരിച്ച Lakshadweep Gazette Extraordinary-ലാണ് പുതുക്കിയ Recruitment Rules പ്രസിദ്ധീകരിച്ചിരിക്കുന്നത്.
