ഓപ്പറേഷൻ തൂഫാൻ: ലഹരിവിരുദ്ധ ഐക്യദാർഢ്യവും ഒപ്പുശേഖരണവും നടത്തി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കിൽത്താൻ റൈഞ്ച്

കിൽത്താൻ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കിൽത്താൻ റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ “ഓപ്പറേഷൻ തൂഫാൻ” പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ഐക്യദാർഢ്യ സംഗമവും ഒപ്പുശേഖരണ പരിപാടിയും സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ച രാവിലെ 7.30ന് കിൽത്താൻ പഞ്ചായത്ത് സ്റ്റേജിൽ നടന്ന പരിപാടി നായിബ് ഖാളി മുഹമ്മദ് ഫൈസി പ്രാർത്ഥനയോടെ ഉദ്ഘാടനം ചെയ്തു.
റൈഞ്ച് പ്രസിഡന്റ് ഹിദായത്തുള്ള അർഷദി അധ്യക്ഷത വഹിച്ചു. നിളാമുദ്ധീൻ ഉസാമ ഖിറാഅത്ത് അവതരിപ്പിച്ച ചടങ്ങിൽ റൈഞ്ച് സെക്രട്ടറി സുഹൈൽ നഈമി സ്വാഗതം ആശംസിച്ചു. കിൽത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) കെ. ഷൗഖ് പരിപാടി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണ സന്ദേശം നൽകി. മെഡിക്കൽ ഓഫീസർ ഡോ. ജലീൽ ലഹരിവിരുദ്ധ ജീവിതശൈലിയെക്കുറിച്ചുള്ള നിർദേശങ്ങൾ പങ്കുവെച്ചപ്പോൾ, ശിബ്‌ലി മന്നാനി കൊല്ലം ഉൽബോധന പ്രഭാഷണം നടത്തി.
റൈഞ്ചിന് കീഴിലുള്ള മദ്റസകളിലെ സദർമാരും മാനേജ്മെന്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന പ്രതിജ്ഞയെടുത്ത ശേഷമാണ് വിദ്യാർത്ഥികൾ പരിപാടി സമാപിപ്പിച്ച് പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *