ജന്തർ മന്ദർ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവും ആഹ്ലാദ പ്രകടനവും: ആന്ത്രോത്ത് ദ്വീപിൽ
ആന്ത്രോത്ത്:-ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ ഉപ കമ്മിറ്റിയായ കടലോശ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂല ബീച്ചിൽ ജന്തർമന്ദർ പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് സമ്മേളനം സംഘടിപ്പിച്ചു.
ദ്വിപിലെ പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും, പാർട്ടി പ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും പരിപാടിയിൽ
സംസാരിച്ചു
അബു ആന്ത്രോത്ത് സ്വാഗതം പറഞ് കൊണ്ട് തുടങ്ങിയ പരിപാടിയിൽ
താജുദ്ദിനും മുഹമ്മദ് അബു സാലിഹും വിദ്യാർത്ഥി പ്രതിനിധികളായും
അൽത്താഫ് ഹുസൈൻ, വഹ്ഷി, മുജീബ് റഹ്മാൻ, തുടങ്ങിയവർ വിവിധ രാഷ്ട്രീയ /സംഘടനകളെ പ്രധിനിധികരിച്ചും സംസാരിച്ചു
ഒരു പതിറ്റാണ്ടിലേറെ ഈ സ്വാതന്ത്ര രാജ്യത്തെ വിഴുങ്ങി നിന്ന ഭയത്തെ കുറിച്ചും മരിച്ചു കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ കുറിച്ചും സംസാരിച്ച എല്ലാവരും ആശങ്ക പ്രകടിപ്പിച്ചു .
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ സമരം വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണെന്നും
കാലങ്ങളായി ഇത്തരം അധികാരത്തിന്റെ അടിച്ചമർത്തലുകൾക്ക് ഇരയാകുന്ന നമ്മൾ എന്ത് വിലകൊടുത്തും രാഷ്ട്രീയം മറന്ന് ഒന്നാകണമെന്നും പ്രാസംഗികർ ആഹ്വാനം ചെയ്തു. നമീദ് ഇസ്മായിൽ നന്ദി പറഞ്ഞു .ലഡു വിതരണം ചെയ്ത് കൊണ്ടാണ് പരിപാടി സമാപിച്ചത്.
