കൊച്ചി: കിൽത്താൻ ദ്വീപിലെ ഹിള്റ് പള്ളിയുമായി ബന്ധപ്പെട്ട കേസിൽ നിലവിലുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഒരു മാസത്തേക്ക് കൂടി കേരള ഹൈക്കോടതി ദീർഘിപ്പിച്ചു. ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരനായ മുഹ്സിൻ നാലകം സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്. ഹർജിക്കൊപ്പം സമർപ്പിച്ച അപേക്ഷയിൽ എക്സിബിറ്റ് പി11 പ്രകാരമുള്ള നടപടികൾ അന്തിമവിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് നിലവിലുള്ള ഇടക്കാല ഉത്തരവ് ഒരു മാസത്തേക്ക് കൂടി നീട്ടാൻ കോടതി തീരുമാനിച്ചത്. കേസ് ഇനി 2026 ഓഗസ്റ്റ് 19-ന് വീണ്ടും പരിഗണിക്കും.
