കവരത്തി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ചും രാജ്യത്തുടനീളം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ലക്ഷദ്വീപിലെ വിവിധ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
ലക്ഷദ്വീപ് ടെറിറ്റോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC)യുടെ ആഹ്വാനപ്രകാരം പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. തലസ്ഥാനമായ കവരത്തി ഒഴികെയുള്ള എല്ലാ ദ്വീപുകളിലും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ദ്വീപുകളിൽ അതത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും സെക്രട്ടറിമാരും പ്രതിഷേധത്തിന് നേതൃത്വം നൽകി.
