മഅ്ദിൻ അക്കാദമി സന്ദർശിച്ച് ലക്ഷദ്വീപ് എം പി

മലപ്പുറം:- മലപ്പുറം സ്വലാത്ത് നഗറിലെ പ്രശസ്തമായ മതപഠനകേന്ദ്രം മഅദിൻ അക്കാദമിയിൽ ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദ് സന്ദർശിച്ചു. അക്കാദമി തലവനും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങളുമായി അദ്ദേഹം ചർച്ച നടത്തി.  ലക്ഷദ്വീപിലെ സമകാലിക വിഷയങ്ങളും അടിയന്തര ഇടപെടലുകളും ചർച്ചയിൽ ഉൾപ്പെട്ടു. ആദ്യമായിട്ടാണ് ഹംദുല്ലാ സഈദ് മഅദിൻ സന്ദർശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *