യു.പി.ഹംസക്കോയ മാസ്റ്റർ മരണപ്പെട്ടു.

ആന്ത്രോത്ത്: ഉമ്മാത്തബിയ്യ പുര ഹംസക്കോയ മാസ്റ്റർ മരണപ്പെട്ടു. സ്വവസതിയിൽ വെച്ച്അല്പം മുമ്പാണ് മരണം സംഭവിച്ചത്.വിവിധ ദ്വീപുകളിൽ അറബി അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം സർവ്വീസിൽ നിന്ന് പെൻഷൻ പറ്റി പിരിഞ്ഞ് വിശ്രമജീവിതം നയിക്കുകയായിരുന്നു. ആരെയും ആകർഷിക്കുന്ന സ്വഭാവത്തിന് ഉടമയായിരുന്നു. നല്ല പ്രഭാഷകനുമായിരുന്നു. നാസർ റിട്ട: സി.ഐ, ഹുസൈൻ മാസ്റ്റർ എന്നിവരുടെ സഹോദരി ഭർത്താവാണ്. ഡയറ്റിലെ അധ്യാപകൻ ഹുദായുടെ ഭാര്യാ പിതാവുമാണ് അദ്ദേഹം.