കാന്തപുരത്തിൻ്റെ ഇടപെടൽ തേടി ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത്


കോഴിക്കോട്.ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ അഭ്യർത്ഥിച്ച് ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് പ്രതിനിധികൾ കേരള മുസ്ലിം ജമാഅത്ത് നേതാക്കളെ കണ്ടു. എ.പി.അബൂബക്കർ മുസ്ലിയാർ, അബ്ദുൽ ഹക്കീം അസ്ഹരി (എസ്.വൈ.എസ്.പ്രസിഡൻ്റ്) ,സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ (ജനറൽ സെക്രട്ടറി കേരള മുസ്ലിം ജമാഅത്ത്) എന്നീ നേതാക്കളെ കണ്ട് ദ്വീപിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു.1979 മുതൽ നിലവിലുള്ള മദ്യനിരോദനം പിൻവലിച്ചത് പോലുള്ള വിവാദ നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നേതൃത്വം ആരാഞ്ഞു.ദ്വീപ് പ്രതിനിധികൾ അവ വിശദീകരിച്ചു.
ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് നേതാക്കളായ കെ.സി.അബ്ദുൽ കാദർ സഖാഫി അഗത്തി, താജുദ്ദീൻ റിസ് വി കിൽത്താൻ, എ.കെ.മുത്തുകോയാകൽപ്പേനി, പി.സി.ഇബ്രാഹിം അഗത്തി, ഉസ്മാൻ മിസ്ബാഹി അമിനി എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *