കവരത്തിയിൽ സീപ്ലെയ്ന്റെ ചിറക് ബോട്ടിൽ തട്ടി; സർവീസ് താല്കാലികമായി നിർത്തിവച്ചു

കവരത്തി: ലക്ഷദ്വീപിലെ കവരത്തിയിൽ എത്തിയ സീപ്ലെയ്ൻ ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ബോട്ടിൽ ചിറക് തട്ടി കേടുപാടുകൾ സംഭവിച്ചു. ഇതേത്തുടർന്ന് വിമാനത്തിന്റെ സർവീസ് താല്കാലികമായി നിർത്തിവച്ചു.

കവരത്തിയിലെ ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ‘എം.എഫ്.വി. ബ്ലൂഫിൻ’ (MFV BLUEFIN) എന്ന ബോട്ടിലാണ് സീപ്ലെയ്ന്റെ ചിറക് തട്ടിയത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വിമാനം ജെട്ടിയിലേക്ക് അടുത്തുക്കുന്നതിനിടെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയതാണ് ചിറക് ബോട്ടിൽ തട്ടാൻ കാരണമായത്.

സംഭവത്തിൽ വിമാനത്തിന്റെ ചിറകിനും ബോട്ടിനും നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് തൽക്കാലത്തേക്ക് യാത്ര നിർത്തിവച്ചിരിക്കുന്നത്. സാങ്കേതിക വിദഗ്ധർ എത്തി വിമാനം വിശദമായി പരിശോധിച്ച ശേഷമേ സർവീസ് പുനരാരംഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *