ലക്ഷദ്വീപിലെ മദ്യനിരോധനം നിലനിറുത്തണം.എസ്.കെ.എസ്.എസ്.എഫ്


കവരത്തി: പതിറ്റാണ്ടുകളായി ലക്ഷദ്വീപിൽ നിലവിലുണ്ടായിരുന്ന മദ്യനിരോധന നിയമം പിൻവലിച്ച നടപടി റദ്ദാക്കണമെന്നും മദ്യനിരോധനം തുടരണമെന്നും എസ്.കെ.എസ്.എസ്.എഫ്.ലക്ഷദ്വീപ് ഘടകം ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള, ലക്ഷദ്വീപ് ഭരണാധികാരിക്ക് നൽകുവാനുള്ള നിവേദനം വിവിധ ദ്വീപുകളിലെ യൂണിറ്റ് ഭാരവാഹികൾ അവിടങ്ങളിലെ ഡെപ്യൂട്ടി കലക്ടർ മുഖാന്തിരം സമർപ്പിച്ചു.കിൽത്താൻ, ചെത്ത് ലാത്ത്, കൽപ്പേനി ,കടമം ,ആന്ത്രോത്ത് ,അഗത്തി ,അമിനി ബിത്ര, കവരത്തി ദ്വീപുകളിൽ ഇന്ന് നിവേദനം നൽകി.