അമിനി : വിവിധ വിഷയങ്ങളിൽ ലക്ഷദ്വീപ് ഗവൺമെൻ്റിനെതിരെ സമരം ചെയ്ത കോൺഗ്രസ്സ്, എൻ.സി.പി (എസ്. പി ) പ്രവർത്തർക്ക് ജാമ്യം അനുവദിച്ചു. സമരം നടന്ന് 6 ദിവസത്തിന് ശേഷമാണ് എഫ്.ഐ.ആർ. ഇടുന്നതും സമരക്കാരെ അറസ്റ്റ് ചെയ്യുന്നതും. ലക്ഷദ്വീപിൽ ഗവൺമെൻ്റിനെതിരെ സമരം ചെയ്യാൻ പാടില്ലെന്നും, സമരം ചെയ്യുന്നുണ്ടെങ്കിൽ തന്നെ നിശ്ചിത സ്ഥലങ്ങളിൽ 4 പേരിൽ കൂടാതെ സമരം ചെയ്യണമെന്നാണ് ലക്ഷദ്വീപ് ഗവൺമെൻ്റ് പറയുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധിപത്യ ധ്വംസനമാണ് ലക്ഷദ്വീപ് ഭരണകൂടം ചെയ്യുന്നതെന്നാണ് ദ്വീപിലെ ഇരുപാർട്ടികളും പറയുന്നത്.
