MV Arabian Sea വൈകിയെത്തും: വിദ്യാർത്ഥികളെ കരയിലിറക്കാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് LSA

കൊച്ചി: കൊച്ചിയിലേക്ക് വൈകി എത്തുന്ന MV Arabian Sea കപ്പലിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്താൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് Lakshadweep Students Association (LSA) കൊച്ചി പോർട്ട് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു.

കപ്പൽ വൈകി എത്തുന്നതിനാൽ വിദ്യാർത്ഥികളുടെ പരീക്ഷാ യാത്ര ബാധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് LSA ചൂണ്ടിക്കാട്ടി. അതിനാൽ കപ്പൽ രാത്രി തന്നെ ബർത്ത് ചെയ്യുകയും പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളെ ഉടൻ കരയിലിറക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ നടത്തുകയും ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അധികൃതർ അടിയന്തരമായി ഇടപെട്ട് അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. പരീക്ഷാ സമയക്രമം തടസപ്പെടാതെ വിദ്യാർത്ഥികൾക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് LSA നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *