സ്വർഗത്തിള ബിഷ്യം… (കഥ)

മേനെ,
അന്ന് അബ മന്നു അങ്ങള ബലിയ ഉപ്പപ്പേ കൂടെ ശെന്ന,
ഇങ്ങളെ ഭൂമി അങ്ങ ഇടുക്കുന്ന റോഡ് ഇടുവാൻ, ആക്കാരാക്ക് ലാബൻഡൈ..
പൊതുകാര്യങ്ങൾക്ക് മുതൽ കുട്ക്കുന്നത്,
ബല്യ ഫോരീഷ ഇല്ലി,
റോഡ് ഇടുവാൻ ഉപ്പപ്പാക്ക് സമ്മതം,
പൊന്നുതമ്പുരാനായ പടച്ചോൻ ഉപ്പാപ്പക്ക് സ്വർഗ്ഗം കിനാവ്കാട്ടി റോഡ് ന കടേ ഉള്ള താബെ ഖബറിൽ റക്കിച്ച..

ഫിന്ന ഉരുക്ക ഉമ്മമ്മേ കൂടെ മന്നു അബ ശെന്ന,
ബല്യ ബാഹനം ഫുവാൻ റോഡ് ബാല്യത് ആക്കണ്ടും,
ഇങ്ങളെ ഭൂമി അങ്ങ ഇടുക്കുന്ന..
പൊതുകാര്യങ്ങൾക്ക് മുതൽ കുട്ക്കുന്നത് നല്ല കാര്യം കണ്ട് ഉമ്മമ്മ റോഡ് ബല്യ ആക്കുവാൻ ഫുരയുടെ ഫകുതി കലക്കുവാൻ അനുവാദം നൽകിയ..
പരിശുദ്ധനായ പൊന്നു തമ്പുരാൻ ഉമ്മാമ്മക്ക് സ്വർഗം കാട്ടി, ഉപ്പപ്പേ ഖബ്ർന്ന കടേ റക്കിയ..

ഉപ്പേ കാലത്ത് അബ മന്നു ഉപ്പേ കൂടെ ശെന്ന, റോഡ് ന സൈഡിൽ ഉള്ള തെങ് എല്ലാം അങ്ങ ഫറിക്കും, പബ്ലിക് nuisance..
മെഡൽ മീളുന്ന, അനുവാദം കേപ്പാൻ മുന്നേ അബ തെങ്ങു എല്ലാം ഫറിച്ചു ഇറിഞ്ഞ..
ക്ഷമ ഉള്ള ഉപ്പേയും,
അള്ളാ സുവർഗ്ഗം സ്വപ്നം കാട്ടി ഖബറിൽ കടത്തിച്ച..

ഇന്നച്ചി അബ അന്ന കടക്ക് മന്ന,
നീനും ഇന്ന കുടുംബവും എബടക്കാം ഫോയിക്കോ,
ഈ കാണുന്ന താബ അല്ലാം ബെള്ളി ഉണ്ടാക്കുവാൻ ബിപ്പാൻ ലാന്നത്..

നോട്ടീസ് കൊണ്ട് മന്ന സാറിന മുഖത്തക്ക് സിർക്ക  ഇട്ട മുളക് ഫുരട്ടിയ,
കൂടെ കാവൽ മന്ന ഫലിസ്ന ഫുറഡിക്ക് ഷൂഡ് തണ്ണി ബീത്തിയ..
അല്ലാഹ് സ്വർഗ്ഗനും തന്നല്ല അബ അല്ലാം കൂടി അന്ന ജയിലക്കും അടച്ച, ഐ കാരണം ഫറഞ്ഞു ഫുരയും ബുൾഡൊസർ ശീത…

കൂട്ടത്തി, ഉപ്പപ്പേം, ഉമ്മമ്മേം, ഉപ്പേം കബറും തോണ്ടി ഇട്ട..
ശുഭം..

ഒഫൂർ, അഗത്തി

Leave a Reply

Your email address will not be published. Required fields are marked *