കിൽത്താനിൽ LGEU ഓഫീസ് ശിലാസ്ഥാപനം നടത്തി

കിൽത്താൻ: ലക്ഷദ്വീപ് ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ (LGEU) പുതിയ ഓഫീസിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് (ഏപ്രിൽ 3, വെള്ളി) രാവിലെ 7 മണിയോടെ കിൽത്താനിലെ കൽപ്പേനിയാട്ടിയോടയുടെ കിഴക്ക് വശത്ത്  നടന്നു.

ചടങ്ങിൽ പ്രദേശത്തെ പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ചടങ്ങ് നിർവഹിച്ചത് ലക്ഷദ്വീപ് കണ്ട ഏറ്റവും ആദരണീയനായ മാൽമിയും, അറബിക് അസ്ട്രോളജിയിൽ അഗ്രഗണ്യനുമായ ആയിവ (ആലിക്കോയാ പി.എസ്.)യുടെ നേതൃത്വത്തിലായിരുന്നു. LGEU ഭാരവാഹികളും Nationalist Congress Party (Sharad Pawar faction) (NCP-SP) പ്രവർത്തകരും സന്നിഹിതരായിരുന്നു.

പുതിയ ഓഫീസ് നിർമാണം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുകയും ജീവനക്കാരുടെ ഐക്യവും കൂട്ടായ പ്രവർത്തനവും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ശിലാസ്ഥാപനം സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു പാട് വർഷക്കാലമായി ജെട്ടിയിലേക്ക് പോകുന്ന റോഡ് സൈഡിൽ പ്രവർത്തിച്ചു വന്നിരുന്ന ഓഫീസ്, അത് സ്ഥിതി ചെയ്യുന്ന സ്ഥലം ഉടമകളിൽ നിന്നും പാർട്ടിക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളും ഭീഷണികളുമാണ് പുതിയൊരു ഓഫീസ് പണിയാൻ നിർബന്ധിതരാക്കിയത്.