ലഗൂൺ ക്ലീനിംങ്ങിന് തുടക്കം കുറിച്ച് മൂവർ സംഘം

അമിനി: ഭീമമായ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ത കണ്ട്  തങ്ങളാൽ കഴിയുന്ന ശുചീകരണം നടത്താൻ തീരുമാനിച്ച് മൂവർ സംഘം ജട്ടി പരിസരത്ത് ക്ലീനിംങ്ങ് ആരംഭിച്ചു. കടമത്ത് സ്വദേശിയും മാപ്പിള കലാ അക്കാദമി ലക്ഷദ്വീപ് ചാപ്റ്റർ പ്രസിഡൻ്റുമായ നിയമത്തുള്ള, അമിനി സ്വദേശിയും നാടക പ്രവർത്തകനുമായ ജലീൽ കിളിച്ചോട, കിൽത്താൻ ദ്വീപ് സ്വദേശി ഇസ്മത്ത് ഹുസൈനുമാണ് മൂവർ സംഘം. 

ഗ്രൗണ്ടിലെ മോണിംങ്ങ് എക്സർസൈസ് കഴിഞ്ഞ് കുറച്ച് ദിവസമായി നീന്തലും കൂടി ചെയ്യാനാണ് ജെട്ടി പരിസരത്ത് അവർ എത്തിയത്. സ്നോർക്കിളിംങ്ങ് ഗ്ലാസ്സ് വെച്ച് മുങ്ങിയപ്പോളാണ് കടലിനടിയിലെ മാലിന്യ കൂമ്പാരങ്ങൾ ശ്രദ്ധയിൽ പെട്ടത്. കോറൽ ബ്ലീച്ചിംങ്ങിനും കടൽ ജീവികളുടെ ആവാസ വ്യവസ്തക്കും ഭംഗം വരും വിതമാണ് മാലിന്യകൂമ്പാരം കാണുന്നത്. സ്നഗി മുതൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ തുടങ്ങി ഒട്ടേറേ മനുഷ്യൻ ഉപയോഗിച്ച വസ്തുക്കളാണ് ഇത്രയും സുന്ദരമായ ലഗൂണിലേക്ക് വലിച്ചെറിയപ്പെടുന്നത്. നമ്മുടെ വീട് പോലെ സൂക്ഷിക്കേണ്ട നമ്മുടെ പരിസരമാണ് ദ്വീപിന് ചുറ്റുമുള്ള കടലും. അങ്ങനെയാണ് കടലിൽ കുളിക്കാൻ ഇറങ്ങുമ്പോൾ കഴിയുന്ന മാലിന്യങ്ങൾ വൃത്തിയാക്കാം എന്ന് മൂവർ സംഘം തീരുമാനിച്ചത്. ഇന്ന് മുതൽ അവർ ശുചീകരണത്തിന് തുടക്കം കുറിച്ചു. ഇതിനോട് സഹകരിക്കാൻ താൽപ്പര്യമുള്ള ക്ലബ്ബംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, മറ്റ് സാമൂഹ്യ പ്രവർക്കർ എല്ലാരേയും അടുത്ത ദിവസങ്ങളിൽ അമിനി ബേളാപുരം ജെട്ടിയിലേക്ക് ക്ഷണിക്കുന്നു. രാവിലെ 7.30 മുതൽ 8.30 വരെ …’

Leave a Reply

Your email address will not be published. Required fields are marked *