സ്മാർട്ട് ഉത്സവ് 2K26 അമിനി ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ആന്ത്രോത്ത്:
നാലാമത് യു.ടി. ലെവൽ ലക്ഷദ്വീപ് സ്മാർട്ട് ഉത്സവ് 2k26-ൽ അമിനി ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആന്ത്രോത്തിൽ സംഘടിപ്പിച്ച ഈ ഉത്സവത്തിൽ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി  സംഘടിപ്പിച്ച പരിപാടിയിൽ, വിവിധ ഇനങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ചാണ് അമിനി ടീം ഒന്നാം സ്ഥാനം നേടിയത്.
ടീമിന്റെ വിജയത്തിന് പരിശീലകരായ മുഹമ്മദ് അലി, ഇയ്യക്കോയ അബ്ദുമാലിക് എന്നിവരുടെ നേതൃത്വം നിർണായകമായി. ഏകദേശം 35ഓളം അംഗങ്ങൾ ടീമിൽ പങ്കെടുത്തു.
വിജയിച്ച ടീമിനെ വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *