243 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിൽ

ഒറ്റപ്പാലം: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിലായി. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് ഹഫീസ് ഖാൻ (36) , മുഹമ്മദ് ഷെഫീക്ക് (38) എന്നിവരെയാണ് ഒറ്റപ്പാലം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ. വിപിൻ ദാസിനെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 243 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് പരിശോധനയിലാണ് പ്രതികൾ വലയിലായത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച മാർഗങ്ങളെക്കുറിച്ചും ഇതിൻ്റെ ഉറവിടത്തെക്കുറിച്ചും എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നവർ:
എക്സൈസ് ഇൻസ്പെക്ടർ എ. വിപിൻ ദാസിനൊപ്പം താഴെ പറയുന്ന ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു:

എൻ.കെ. വിനോദൻ (അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ)

എ. സജീവ് (അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ – ഗ്രേഡ്)

ആനന്ദ്.കെ, ഭവദാസൻ.കെ, കെ.പി. രാജേഷ് (പ്രിവൻ്റീവ് ഓഫീസർമാർ – ഗ്രേഡ്)

ഐശ്വര്യ.എ (വനിത സിവിൽ എക്സൈസ് ഓഫീസർ)

ലൂക്കോസ്.കെ.ജെ (ഡ്രൈവർ, സിവിൽ എക്സൈസ് ഓഫീസർ)

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *