അഗത്തി: അഗത്തി ദ്വീപിലെ ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ നാഷണൽ ലീഗ് സംഘടിപ്പിച്ച ധർണ്ണ 3/2/2026 ന് ജില്ലാ കലക്ടർ ഓഫീസിലേക്ക് (DC ഓഫീസ്) നടത്തി. ദ്വീപിലെ ജനങ്ങളുടെ ജീവനും ഉപജീവനവും ബാധിക്കുന്ന നടപടികളിൽ നിന്ന് ഭരണകൂടം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്വീപിലെ സാധാരണ ജനങ്ങളുടെ താമസവും തൊഴിലും ഗുരുതരമായി ബാധിക്കുമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ദ്വീപിന്റെ സാമൂഹ്യ-സാംസ്കാരിക ഘടന തകർക്കുന്ന ഇത്തരം തീരുമാനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാതെയാണ് നടപ്പാക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
ധർണ്ണയിൽ പങ്കെടുത്ത നേതാക്കൾ, ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് DC ഓഫീസിൽ നിവേദനം സമർപ്പിച്ചു. ജനകീയ അഭിപ്രായം മാനിച്ച് സുതാര്യമായ രീതിയിൽ മാത്രമേ ഇത്തരം പദ്ധതികൾ നടപ്പാക്കാവൂ എന്നും അവർ ആവശ്യപ്പെട്ടു.
അഗത്തി ദ്വീപിലെ ഭൂമി പിടിച്ചെടുക്കൽ നീക്കത്തിനെതിരെ നാഷണൽ ലീഗിന്റെ പ്രതിഷേധ ധർണ്ണ
