കിൽത്താൻ: സമസ്ത നൂറാം വാർഷിക പ്രചരണത്തോടനുബന്ധിച്ച് SKSSF കിൽത്താൻ യൂണിറ്റിന്റെ നേതൃത്വത്തിൽ മർഹൂം ഖാളി ശംഊൻ ഉസ്താദ് ഖുർആൻ സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം വൻ ജനസാന്നിധ്യത്തിലാണ് നടത്തിയത്.
വരക്കൽ മുല്ലക്കോയാ തങ്ങൾ നഗരിൽ നടന്ന ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ (ബെൽത്തങ്ങാടി) ഉദ്ഘാടനം നിർവഹിച്ചു. ഹാഫിള് സിദ്ധീഖ് ഫൈസി പഴയന്നൂർ (വൈസ് പ്രസിഡന്റ്, SKSSF തൃശൂർ ജില്ല) പ്രഭാഷണം നടത്തി.
സമസ്തയുടെ നൂറാം വാർഷിക പ്രചരണത്തോടനുബന്ധിച്ച് ഒക്ടോബർ 17, 18, 19 തീയതികളിലായി മൂന്നു ദിവസങ്ങൾ നീളുന്ന വിവിധ പരിപാടികളാണ് SKSSF കിൽത്താൻ യൂണിറ്റ് സംഘടിപ്പിച്ചത്. പഠന ക്ലാസുകൾ, പ്രചാരണ സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.
