പലസ്തീൻ ഐക്യധാർഡ്യം: ഔട്ട് ബോർഡ് റാലി

കിൽത്താൻ: പലസ്തീൻ ഐക്യധാർഡ്യം പ്രഖ്യാപിച്ച്  ഔട്ട് ബോർഡ് റാലി സംഘടിപ്പിച്ചു. പലസ്തീൻ പതാകകൾ ഉയർത്തിയ തോണികളിൽ പങ്കെടുത്തവർ ജെട്ടിയിൽ നിന്നും പുറപ്പെട്ട് കോക്കഫുളുക്കിയാർ കടപ്പുറത്തിലൂടെ പര്യടനം നടത്തി വീണ്ടും ജെട്ടിയിൽ എത്തിയാണ് റാലി സമാപിച്ചത്.

പലസ്തീൻ ജനതയോടുള്ള ഐക്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി നടത്തിയ റാലിയിൽ  നിരവധിപേർ പങ്കെടുത്തു. കലാകാരന്മാർ അവതരിപ്പിച്ച പലസ്തീൻ അനുകൂല ഗാനങ്ങൾ  പരിപാടിക്ക് മാറ്റ് കൂട്ടി കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *