ലക്ഷദ്വീപ് സന്ദർശനത്തിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കവരത്തി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ. നിതിൻ ജംദാർ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെ ലക്ഷദ്വീപ് സന്ദർശിക്കും. ഭാര്യ കാർത്തിക ജംദാർ, പ്രൈവറ്റ് സെക്രട്ടറി ലിജോ പി. ചാക്കോ എന്നിവരോടൊപ്പം ലക്ഷദ്വീപ് സന്ദർശിക്കുന്നതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇവരെ സ്റ്റേറ്റ് ഗസ്റ്റുകളായി സ്വീകരിക്കും.

സന്ദർശനത്തിന്റെ ഭാഗമായി 30-ാം തീയതി ചൊവ്വാഴ്ച കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് വിമാന മാർഗം എത്തി ഹെലികോപ്ടറിൽ ആന്ത്രോത്തിലേക്ക് യാത്ര ചെയ്യുകയും അവിടെ കോടതി സന്ദർശനം നടത്തുകയും ചെയ്യും. ഒക്ടോബർ ഒന്നിന് ബുധനാഴ്ച ആന്ത്രോത്തിൽ നിന്ന് ഹൈ സ്പീഡ് ക്രാഫ്റ്റ് വഴി കൽപേനിയിലെത്തും. ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച കൽപേനിയിൽ നിന്ന് ഹെലികോപ്ടറിൽ കവരത്തിയിലേക്കെത്തി കോടതിസന്ദർശനം നടത്തി ഉച്ചയ്ക്ക് സുഹേലി സന്ദർശിക്കും.

ഒക്ടോബർ മൂന്നിന് വെള്ളിയാഴ്ച ചെത്ലത്ത്, ബിത്ര എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം വൈകുന്നേരം കിൽത്താനിലെത്തും. നാലിന് ശനിയാഴ്ച കിൽത്താനിൽ താമസമായിരിക്കും. അഞ്ചിന് ഞായറാഴ്ച കിൽത്താനിൽ നിന്ന് അമിനിയിലേക്കെത്തി കോടതി സന്ദർശനം നടത്തുകയും അവിടെ നിന്ന് കടമത്തിലേക്കും യാത്ര തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ ആറിന് തിങ്കളാഴ്ച കടമത്തിൽ നിന്ന് ഹെലികോപ്ടർ മാർഗം അഗത്തിയിലേക്കെത്തി രാവിലെ 10.55-ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ തിരിച്ചുപോകും. സന്ദർശനവുമായി ബന്ധപ്പെട്ട താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടർമാർ ഒരുക്കുമെന്ന് പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *