കവരത്തി:- ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്സിന് പുതിയ നേതൃത്വം.എൻ.എസ്.യു.ഐ.ലക്ഷദ്വീപ് ഘടകം പ്രസിഡൻ്റ് അജാസ് അക്ബർ കല്പേനി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനാകും. ബി.പി.സിയാദ് കിൽത്താൻ വൈസ് പ്രസിഡൻ്റും, മുഹമ്മദ് സഖാഫത്ത് റഹ്മാൻ കെ.പി.ജനറൽ സെക്രട്ടറിയും സൽസബീൽ കവരത്തി സ്റ്റേറ്റ് സെക്രട്ടറിയുമാകും. വാശിയേറിയ സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് ഇവർ നേതൃനിരയിലേക്ക് ജയിച്ചു കയറിയത്.
സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് 4 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.അഡ്വ. അജ്മൽ അഹ്മദ് , മുഹമ്മദ് അബ്ദുറഹിമാൻ ഷിഹാബ്, സാബിത്ത് പി.കെ. എന്നിവരാണ് അജാസിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടത്. അജാസ് അക്ബറിന് 1042 വോട്ടും അഡ്വ.അജ്മൽ അഹ്മദിന് 901 വോട്ടും, മുഹമ്മദ് അബ്ദുറഹിമാൻ ഷിഹാബിന് 235 വോട്ടും, സാബിത്തിന് ഒരു വോട്ടും ലഭിച്ചു.
വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച ഏക സ്ഥാനാർത്ഥി ബി.പി.മുഹമ്മദ് സിയാദ് കിൽത്താൻ 32 വോട്ടുകൾ നേടി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആറ് സ്ഥാനാർത്ഥികൾ മത്സരിച്ചു.മുഹമ്മദ് സഖാഫത്ത് റഹിമാൻ കെ.പി. 522 വോട്ടുകൾ നേടി ഒന്നാമതെത്തി. മറ്റ് സ്ഥാനാർത്ഥികളായ
അബു താഹിർ ബി.പി.കിൽത്താൻ 29 വോട്ടും, ബുർഹാനുദ്ദീൻ എൻ.കിൽത്താൻ 85 വോട്ടും, മുഹമ്മദ് അനീസ് ടി.എം.486 വോട്ടും, മുഹമ്മദ് യാസർ ഖാൻ കെ. 518 വോട്ടും,ഷെയ്ക്ക് അബ്ദുറഹിമാൻ 84 വോട്ടും, നേടി.
സ്റ്റേറ്റ് സിക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അഡ്വ.ഷംഷി ദാ മൂന്ന് വോട്ടും സൽസബീൽ കവരത്തി 17 വോട്ടും നേടി.മത്സര രംഗത്തുണ്ടായിരുന്ന ഏക വനിതാ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സൽസബീൽ സ്റ്റേറ്റ് സിക്രട്ടറിയായി.
2025 ഏപ്രിൽ മാസം മത്സരത്തിനുള്ള നാമനിർദ്ദേശ പത്രിക സ്വീകരിച്ചു.സെപ്തംബർ രണ്ടാം തിയ്യതിയാണ് ഫലപ്രഖ്യാപനം വരുന്നത്, നീണ്ട നാളത്തെ പ്രക്രിയയായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഔദ്യോഗികമായി ദേശീയ നേതൃത്വത്തിൻ്റെ പ്രഖ്യാപനം വരുന്നതോടെ ഇവർ ചുമതലകൾ ഏറ്റെടുക്കും.
എൻ.എസ്.യു.ഐ .പ്രസിഡൻറായി പ്രവർത്തിച്ചു വരുന്ന അജാസ് തൽസ്ഥാനം ഒഴിഞ്ഞ് പുതിയ സ്ഥാനം ഏറ്റെടുക്കും.
നീണ്ട വർഷക്കാലമായി ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരുന്ന അലി അക്ബർ ചെത്ത് ലാത്ത് പുതിയ സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടും.
അജാസ് അക്ബർ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ.
