ദേശീയ അധ്യാപക അവാർഡ് നേടി ഇബ്രാഹിം മാഷ്

രാജ്യത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അധ്യാപക അവാർഡ് ഈ വർഷം ചെത്ത്ലാത്ത് സ്വദേശിയായ ഹെഡ്മാസ്റ്റർ ഇബ്രാഹിം സർപ്പളം മാഷിന്.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ പുതുമയും സൃഷ്ടിപരമായ ഇടപെടലുകളും അധ്യാപനരംഗത്ത് കൊണ്ടുവന്നതിൻ്റെ അംഗീകാരമായാണ് പുരസ്കാരം. അന്വേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുകയും, കുട്ടികളിലെ വൈവിധ്യമാർന്ന കഴിവുകളെ പുറത്തുകൊണ്ടുവരിയും ചെയ്യുന്ന വേറിട്ട പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ദേശീയ ബഹുമതിക്ക് അർഹനാക്കിയത്. ഒരുപാട് വർഷങ്ങൾക്കുശേഷമാണ് വീണ്ടും ലക്ഷദ്വീപിലേക്ക് ഒരു ദേശീയ അധ്യാപക അവാർഡ് എത്തിയത്.

ചെത്ത്ലാത്ത് സ്വദേശിയായ ഇബ്രാഹിം മാഷ് നിലവിൽ ആന്ത്രോത്ത് ദ്വീപിലെ സ്കൂളിലാണ് ജോലി ചെയ്യുന്നത്. രാഷ്ട്രപതിയായ ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *