അറസ്റ്റ് ചെയ്തവർക്ക് ജാമ്യം; വീട് പൊളിക്കുന്നതിന് സ്റ്റേ

അമിനി : പൂക്കുഞ്ഞി ആശാരോടയുടെ വീട് ഗവൺമെൻ്റ് ലാൻ്റിനാണെന്ന് കാണിച്ച് പൊളിക്കാൻ വന്ന പോലീസുകാരെ തടയാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റ് വരിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. അമിനി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. വീട് പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ നൽകിയതിനെ തുടർന്ന് വീട് പൊളിക്കൽ നടപടികളും താൽക്കാലികമായി നിർത്തിവെച്ചു. കവരത്തിയിൽ നിന്നും കടമത്തിൽ നിന്നും സി.ആർ.പി. എഫുകാരെ എത്തിച്ചെങ്കിലും വലിയ പ്രക്ഷോപമില്ലാതെ കാര്യങ്ങൾ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *