അമിനിയിൽ 144; എട്ട് പേർ അറസ്റ്റിൽ

അമിനി: പൂക്കുഞ്ഞി ആശാരോടയും കുടുംബവും താമസിക്കുന്ന കോണിക്കം എന്ന വീടിന്റെ ഒരു ഭാഗം സർക്കാർ ലാന്റിൽ അകപ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ഡെപ്യൂട്ടി കലക്ടറും സംഘവും പോലീസ് സന്നാഹത്തോടുകൂടി വീടു പൊളിക്കാൻ എത്തിയപ്പോഴുണ്ടായ പ്രതിഷേധത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോണിക്കം എന്ന വീടിനു ചുറ്റളവിൽ 200 മീറ്റർ ചുറ്റളവിലാണ് 144 പാസാക്കിയത്. ബർക്കത്തുള്ളാ നല്ലാല, സത്താർ ആശാരോട, ഹംദുള്ള പടിപ്പുര, മമ്പുറം ജാഫർ, അലി, ഫാറൂഖ് ആച്ചാപ്പുര, മുഹമ്മദ് ഖാസിം ജമാലി,  എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. കടമത്തിൽ നിന്നും കവരത്തിയിൽ നിന്നും ഫോയ്സിനെ ഇറക്കി ഇന്ന് വീട് പൊളിക്കുന്നത് തുടങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങളിലെ പ്രതികരണം. കോനിക്കക്കാരുടെ ഭൂമി ഗവൺമെൻ്റ് ഗസ്റ്റ് ഹൗസ് പണിതതിലും ഉണ്ടത്രെ. വിഷയത്തിൽ പരസ്പര ധാരണയിലൂടെ ഒത്തുതീർപ്പിലേക്കുള്ള ശ്രമങ്ങൾക്ക് പകരം ശക്തി പ്രയോഗത്തിലേയ്ക്ക് പോകുന്ന സർക്കാർ സമീപനം അപലപനീയമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *