കവരത്തിയിൽ തീപിടിത്തം: ഓട്ടോയും ബുള്ളറ്റും കത്തി നശിച്ചു

കവരത്തി: വാഹനങ്ങൾ പാർക്ക് ചെയ്ത ഷെഡിന് തീപിടിച്ച് വലിയ നാശനഷ്ടം സംഭവിച്ചു. ഓട്ടോയും ബുള്ളറ്റ് തീയിൽ പൂർണമായും കത്തി നശിച്ചു.

സംഭവം നടന്നത് ഇന്ന് വൈകുന്നേരമാണ്. ഷെഡിൽ തീ പതിയുന്നതായി ആദ്യം കണ്ടത് സമീപവാസികളാണ്. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. തീ അണയ്ക്കാൻ ഏറെ സമയമെടുത്തെങ്കിലും ഫലപ്രദമായ ഇടപെടൽ മൂലം കൂടുതൽ നാശം ഒഴിവാക്കാൻ സാധിച്ചു.

എങ്കിലും ഷെഡും അതിനകത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പൂർണമായി കത്തി നശിച്ചു. തീപിടിത്തം എങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *