ലക്ഷദ്വീപ് കപ്പൽ ടിക്കറ്റുകൾ ഇനി IRCTC വഴി; നാളെ മുതൽ രജിസ്‌ട്രേഷൻ

കൊച്ചി: ലക്ഷദ്വീപ് കപ്പൽ യാത്രയിലെ ടിക്കറ്റ് ബുക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഒരുങ്ങുന്നു. ഇനി റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഐ.ആർ.സി.ടി.സി. (IRCTC) സംവിധാനം ഉപയോഗിക്കുന്നതുപോലെ തന്നെ ലക്ഷദ്വീപ് കപ്പൽ ടിക്കറ്റുകളും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി ലഭ്യമാകും. ഐ.ആർ.സി.ടി.സി.യുടെ ആഭിമുഖ്യത്തിൽ…

കിൽത്താനിൽ FAD Bouy അപകടത്തിൽ

കിൽത്താനിൽ സ്ഥാപിച്ചിരുന്ന FAD (Fish Aggregating Device) Bouy അപകടകരമായ നിലയിലായിരുന്നുവെന്നും, ഏതുസമയവും ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്നും ഫിഷർമാൻ കോൺഗ്രസ് നേരത്തെ തന്നെ ഫിഷറീസ് വകുപ്പിനെ കത്തിൽ അറിയിച്ചിരുന്നു. എന്നാൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ സുരക്ഷിത നടപടികൾ കൈകൊണ്ടില്ല. ആശങ്ക ശരിവെച്ച്, കഴിഞ്ഞ ദിവസം…

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെസലുകളുടെ സർവീസ് സ്തംഭിച്ചു; നൂറുകണക്കിനാളുകൾ കവരത്തിയിൽ കുടുങ്ങി

കവരത്തി: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ലക്ഷദ്വീപിലെ ഹൈസ്പീഡ് വെസലുകളുടെ സർവീസ് പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം 24ന് അവസാനമായി സർവീസ് നടത്തിയ ശേഷം ഇന്നുവരെ യാത്രകൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇതോടുകൂടി ദ്വീപുകൾ തമ്മിലുള്ള യാത്രാ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ കവരത്തിയിൽ നൂറുകണക്കിനാളുകൾ…

ലക്ഷദ്വീപ് സന്ദർശനത്തിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കവരത്തി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ. നിതിൻ ജംദാർ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെ ലക്ഷദ്വീപ് സന്ദർശിക്കും. ഭാര്യ കാർത്തിക ജംദാർ, പ്രൈവറ്റ് സെക്രട്ടറി ലിജോ പി. ചാക്കോ എന്നിവരോടൊപ്പം ലക്ഷദ്വീപ് സന്ദർശിക്കുന്നതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.…

ഡൽഹി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തിൻ്റ പരിശീലന ക്യാമ്പ്

കവരത്തി: ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് (LEP) യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഡൽഹി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുറഞ്ഞ ഫീസിൽ ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ ക്ലാസുകൾ ഒരുക്കുന്നതാണ്. ന്യൂഡൽഹിയിലും മലപ്പുറത്തും ലക്ഷദ്വീപ്…

എംപിയെ മണ്ഡലത്തിൽ കാണാനില്ല; കിൽത്താൻ NYC വൈസ് പ്രസിഡൻറ് പോലീസിൽ പരാതി നൽകി

കിൽത്താൻ: ലക്ഷദ്വീപ് പാർലമെന്റ് അംഗം ഹംദുള്ള സയീദിന്റെ ദീർഘകാലമായുള്ള മണ്ഡലത്തിലെ അഭാവത്തിൽ കിൽത്താൻ യൂണിറ്റ് NYC വൈസ് പ്രസിഡൻറ് മുഹമ്മദ് സബാഹ് ബി പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. കഴിഞ്ഞ രണ്ടു മാസങ്ങളായി എം.പി പൊതുപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ജനങ്ങളുമായി ബന്ധപ്പെടാതിരിക്കുകയും…

കാനറാ ബാങ്കിൽ 3500 അപ്രന്റീസ് ഒഴിവുകൾ; ലക്ഷദ്വീപിലും അവസരം

ഇന്ത്യയിലുടനീളമുള്ള കാനറാ ബാങ്കുകളിൽ അപ്രന്റീസ് ഒഴിവുകൾ. 3,500 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ കാനറാ ബാങ്കുകളിലും മൂന്ന് ഒഴിവുകൾ ഉണ്ട്. സെപ്റ്റംബർ 23 മുതലാണ് അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. താൽപ്പര്യമുള്ള യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 12 വരെ ഔദ്യോഗിക വെബ്‌സൈറ്റായ…

കിൽത്താൻ ദ്വീപിൽ നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കൽ നടപടി: ദേശീയ ഗോത്രകാര്യ മന്ദ്രാലയത്തിന് പരാതി

കിൽത്താൻ: പൂർണമായും പട്ടികജാതിയിലുള്ളവരുടെ പ്രദേശമായ കിൽത്താൻ ദ്വീപിൽ, ഗ്രാമസഭയുടെ അംഗീകാരവും ഭൂ ഉടമയുടെ അനുവാദവുമില്ലാതെ ഭൂമി ഏറ്റെടുക്കാൻ ഭരണകൂട ശ്രമം. ലക്ഷദ്വീപ് നാഷണലിസ്റ്റ് യൂത്ത് കൺഗ്രസ് (NYC) സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായ മഹദാ ഹുസൈൻ. ടി. ഐ, ഈ നടപടി ഭരണഘടനാ…

കവരത്തിയിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല

കവരത്തി: സംരംഭകത്വത്തിന്‍റെ സാധ്യതകൾ തുറന്ന് കൊടുക്കുന്നതിനായി മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയം, ഡെവലപ്മെന്റ് ന്യൂക്ലിയസ് സെൽ, കവരത്തി, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ്, യു.ടി. ലക്ഷദ്വീപ് സംയുക്തമായി സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല ഒക്ടോബർ 9-ന് (09/10/2025) രാവിലെ…

ഡി.സി.അമിനിയിൽ; ഡൈവർഷൻ, പൊസസിംഗ് സർട്ടിഫിക്കെറ്റുകൾ കിട്ടാതെ കിൽത്താൻ ചെത്ത്ലാത്ത് ജനങ്ങൾ ബുദ്ധിമുട്ടിൽ

കിൽത്താൻ :- കിൽത്താൻ, ചെത്ത് ലാത്ത് ദ്വീപുകളിൽ ലാൻ്റ് ഡൈവർഷൻ ,പൊസസിംഗ് സർട്ടിഫിക്കെറ്റുകൾ കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ഈ ദ്വീപുകളിലെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ അമിനിയിലാണ് ആസ്ഥാനം. അതിനാൽ ഈ ദ്വീപുകളിൽ നിന്നും ഈ സർട്ടിഫിക്കെറ്റുകൾക്ക് അപേക്ഷിച്ചവർ മാസങ്ങളേറെയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്.…