എംപിയെ മണ്ഡലത്തിൽ കാണാനില്ല; കിൽത്താൻ NYC വൈസ് പ്രസിഡൻറ് പോലീസിൽ പരാതി നൽകി

കിൽത്താൻ: ലക്ഷദ്വീപ് പാർലമെന്റ് അംഗം ഹംദുള്ള സയീദിന്റെ ദീർഘകാലമായുള്ള മണ്ഡലത്തിലെ അഭാവത്തിൽ കിൽത്താൻ യൂണിറ്റ് NYC വൈസ് പ്രസിഡൻറ് മുഹമ്മദ് സബാഹ് ബി പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. കഴിഞ്ഞ രണ്ടു മാസങ്ങളായി എം.പി പൊതുപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ജനങ്ങളുമായി ബന്ധപ്പെടാതിരിക്കുകയും ചെയ്തുവെന്നതാണ് പരാതിയുടെ ഉള്ളടക്കം.

പ്രധാനപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളും വിവിധ കേന്ദ്ര പ്രതിനിധി സംഘങ്ങളും ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ പോലും എംപി പങ്കെടുത്തില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ദ്വീപുകാർക്കിടയിൽ നിരാശയും സങ്കടവും ഉണ്ടാക്കിയിട്ടുണ്ട് എന്നും നിർണായകമായ ഔദ്യോഗിക സന്ദർശനങ്ങളിൽ അവർക്ക് പ്രാതിനിധ്യമില്ലെന്ന് അവർ കരുതുന്നതാനും പരാതിയിൽ പറയുന്നു.

“ലക്ഷദ്വീപിന്റെ ഏക തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായ എംപിയുടെ തുടർച്ചയായ അഭാവം ഉത്തരവാദിത്വത്തെ ചോദ്യം ചെയ്യുന്നതാണ്. അതിനാൽ അദ്ദേഹത്തിന്റെ നിലപാടിനെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം,” എന്ന് മുഹമ്മദ് സബാഹ് ബി നൽകിയ പരാതിയിൽ പറയുന്നു. ജനങ്ങളുടെ വിശ്വാസത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി തന്റെ അടിസ്ഥാന ചുമതല പോലും നിറവേറ്റാതെ മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷനായിരിക്കുന്നത് ഏറെ ആശങ്കയ്ക്കിടയാക്കുന്നതായും അദ്ദേഹം പറഞ്ഞു. കിൽത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് സബാഹ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *