കവരത്തി ദ്വീപിൽ നാഷണൽ ലീഗിന്റെ കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചു. ഡിസംബർ 31, ജനുവരി 1, 2 തീയതികളിലായി കവരത്തിയിൽ നടന്ന നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായാണ് കവരത്തി യൂണിറ്റ് ആരംഭിച്ചത്. യോഗത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഏകദേശം…
Category: NEWS
ലക്ഷദ്വീപിൻ്റെ പോരാട്ട ചരിത്രവുമായി ‘നിലം’; എൽ.എസ്.എ വാർഷിക മാഗസിൻ പ്രകാശനം ചെയ്തു
കൊച്ചി: വിദ്യാർത്ഥി അവകാശങ്ങളുടെ പോരാട്ട വേദിയായ ‘ഇൻക്വിലാബിൻ്റെ’ വേദിയിൽ വെച്ച് ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എൽഎസ്എ) സെൻട്രൽ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന വാർഷിക മാഗസിൻ ‘നിലം’ പ്രകാശനം ചെയ്തു. 55 വർഷം പിന്നിടുന്ന എൽ.എസ്.എ.യുടെ ഐതിഹാസികമായ യാത്രയുടെയും, സമകാലിക ലക്ഷദ്വീപ് ജനത നേരിടുന്ന…
ഫുട്ബോൾ ഗ്രൗണ്ടിൽ അപകടം: രണ്ടുപേർക്ക് പരിക്ക്
ചേത്ത്ലത്ത്: ചേത്ത്ലത്ത് നടന്നുവരുന്ന ചേതലത്ത് സോക്കർ ലീഗ് (CSL) ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഗ്രൗണ്ടിലെ താൽക്കാലിക ഫ്ലഡ് ലൈറ്റ് സംവിധാനം ശരിയാക്കുന്നതിനായി പോസ്റ്റിൽ കയറിയവരാണ് അപകടത്തിൽപ്പെട്ടത്. ജോലി ചെയ്തുകൊണ്ടിരിക്കെ പോസ്റ്റ് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ…
ഡിവൈഎഫ്ഐ കവരത്തി യൂണിറ്റിന് പുതിയ ഭാരവാഹികൾ
കവരത്തി: ഡിവൈഎഫ്ഐ കവരത്തി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് ഫയാസ് ഖാൻ പി, സെക്രട്ടറിയായി ഷാജഹാൻ, ട്രഷററായി നജീബ് കെ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി ശക്തമായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ…
അഡ്മിനിസ്റ്റേറ്റർമാർക്കും ലഫ്റ്റനൻ്റ് ഗവർണർമാർക്കും100 കോടി രൂപ വരെ പദ്ധതികൾക്ക് അംഗീകാരം നൽകാം
ശ്രീനഗർ: നിയമസഭകളില്ലാത്ത ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും ലെഫ്റ്റനന്റ് ഗവർണർമാർക്കും (എൽജി) 100 കോടി രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് വിലയിരുത്തലും അംഗീകാരവും നൽകാനുള്ള സാമ്പത്തിക അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുനഃസ്ഥാപിച്ചു. ഡെലിഗേഷൻ ഓഫ് ഫിനാൻഷ്യൽ പവേഴ്സ്…
ബാക്ക് ടു ബാലൻസ് ആരോഗ്യ പരിചരണം ഇനി ആന്ത്രോത്ത് ദ്വീപിലും
കൊച്ചി: ഡോ.സറീന ജാസ്മിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തി വരുന്ന ബാക്ക് ടു ബാലൻസ് ആരോഗ്യ പരിചരണ കേന്ദ്രത്തിൻ്റെ പ്രവർത്തനം ലക്ഷദ്വീപിലേക്കും വ്യാപിക്കുന്നു. പുതുവർഷത്തിൽ ജനുവരി ആറാം തിയ്യതി ആന്ത്രോത്ത് ദ്വീപിൽ ബേളാപുരം പെട്രോൾ പമ്പിന് എതിർവശത്തായി പുതിയ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും.…
മണവാളൻസ് കാർണിവലിൽ ലിളാർ അമിനി
മണവാളൻസ് ട്രൂപ്പിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. വിവിധ സാംസ്കാരിക-കലാപരിപാടികൾ ഉൾക്കൊള്ളുന്ന ആഘോഷത്തിന് ലക്ഷദ്വീപിന്റെ അനുഗ്രഹീത സൂഫി ഗായകൻ ലിളാർ അമിനി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ സൂഫി സംഗീത സന്ധ്യയും സംഘടിപ്പിച്ചു. ആത്മീയതയും സംഗീതത്തിന്റെ മാധുര്യവും ലയിച്ച ഈ…
ലക്ഷദ്വീപ് കൈറ്റ് ടീം: ചെറുദ്വീപുകളിൽ നിന്ന് ലോകവേദികളിലേക്ക് ഉയരുന്ന അഭിമാനചിറകുകൾ
ഇന്ത്യയിലെ ഏറ്റവും ചെറിയ പാർലമെന്റ് മണ്ഡലമായ ലക്ഷദ്വീപ് പലപ്പോഴും ആവശ്യമായ പരിഗണനയും ശ്രദ്ധയും ലഭിക്കാതെ പോകുന്ന പ്രദേശമാണ്. എന്നാൽ, ഈ ചെറുദ്വീപുകളിൽ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷദ്വീപിന്റെ പേരും അഭിമാനവും ഉയർത്തിക്കൊണ്ടുപോകുന്ന ലക്ഷദ്വീപ് കൈറ്റ് ടീം വളർന്നുവന്നത്. ഈ ടീമിന്…
വരൂ ബേപ്പൂരേക്ക്; ഐഎൻഎസ് കൽപ്പേനി കാണാം
കോഴിക്കോട്: അഞ്ചാം ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂർ തുറമുഖത്തെത്തിയ നേവിയുടെ കപ്പലായ ഐഎൻഎസ് കൽപ്പേനിക്ക് വൻ വരവേൽപ്പ്. ഫെസ്റ്റിൻ്റെ ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം തുടങ്ങിയ കപ്പൽ പ്രദർശനം കാണാൻ നൂറ് കണക്കിനു പേരാണ് തുറമുഖത്ത് എത്തിയത്.ക്രിസ്മസ് അവധിക്കാലമായതിനാൽ…
ഭിന്നശേഷി യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടർ സംവിധാനം പുനസ്ഥാപിക്കണമെന്ന് എംപി
കവരത്തി: ലക്ഷദ്വീപിലെ ഭിന്നശേഷി വിഭാഗം യാത്രക്കാർ കപ്പൽ ടിക്കറ്റ് ബുക്കിംഗിൽ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് അഡ്വ. ഹംദുള്ള സഈദ് എംപി ആവശ്യപ്പെട്ടു. ഐആർസിടിസി ഓൺലൈൻ കപ്പൽ ടിക്കറ്റിംഗ് സംവിധാനം നിലവിൽ വന്നതോടെ ഭിന്നശേഷി വ്യക്തികൾക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിൽ…
