കവരത്തി: ഡിവൈഎഫ്ഐ കവരത്തി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് ഫയാസ് ഖാൻ പി, സെക്രട്ടറിയായി ഷാജഹാൻ, ട്രഷററായി നജീബ് കെ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി ശക്തമായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി വ്യക്തമാക്കി. സാമൂഹിക നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കുമായി പ്രാദേശികതലത്തിലും ദേശീയതലത്തിലും ഇടപെടലുകൾ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇതേ തുടർന്നു, 2026 ജനുവരി 2 വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മുട്ടിയാർ ബീച്ചിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി അഭിനന്ദിക്കുകയും സംഘടനാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്തു. യോഗത്തിന് ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സഖാവ് നസീർ അധ്യക്ഷത വഹിച്ചു.
