ലക്ഷദ്വീപിൻ്റെ പോരാട്ട ചരിത്രവുമായി ‘നിലം’; എൽ.എസ്.എ വാർഷിക മാഗസിൻ പ്രകാശനം ചെയ്തു

കൊച്ചി: വിദ്യാർത്ഥി അവകാശങ്ങളുടെ പോരാട്ട വേദിയായ ‘ഇൻക്വിലാബിൻ്റെ’ വേദിയിൽ വെച്ച് ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എൽഎസ്എ) സെൻട്രൽ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന വാർഷിക മാഗസിൻ ‘നിലം’ പ്രകാശനം ചെയ്തു. 55 വർഷം പിന്നിടുന്ന എൽ.എസ്.എ.യുടെ ഐതിഹാസികമായ യാത്രയുടെയും, സമകാലിക ലക്ഷദ്വീപ് ജനത നേരിടുന്ന വെല്ലുവിളികളുടെയും നേർക്കാഴ്ചയാണ് മാഗസിൻ പുറത്തിറക്കിയിരിക്കുന്നത്.

എൻ.സി.പി സ് പി( സംസ്ഥാന അധ്യക്ഷൻ അഡ്വ. കോയ അറഫ മിറാജ് , എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി ചെറിയകോയ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എൽ.എസ്.എ കേന്ദ്ര അധ്യക്ഷൻ മിസ്ബാഹ് പങ്കെടുത്ത പ്രമുഖ നേതാക്കൾ പങ്കെടുത്തു.

ദ്വീപ് ജനത ഇന്ന് കടന്നുപോകുന്ന കഠിനമായ സാഹചര്യങ്ങളെയും അവരുടെ വേദനകളെയും ചരിത്രപരമായി രേഖപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ‘നിലം’ എന്ന് ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു. ലക്ഷദ്വീപിൻ്റെ സാംസ്കാരികവും രാഷ്ട്രീയവുമായ സ്വത്വത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തൽ കൂടിയാവുകയാണ് ഈ വാർഷിക മാഗസിൻ.

Leave a Reply

Your email address will not be published. Required fields are marked *