നാഷണൽ ലീഗ് കവരത്തി യൂണിറ്റ് രൂപീകച്ചു

കവരത്തി ദ്വീപിൽ നാഷണൽ ലീഗിന്റെ കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചു. ഡിസംബർ 31, ജനുവരി 1, 2 തീയതികളിലായി കവരത്തിയിൽ നടന്ന നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായാണ് കവരത്തി യൂണിറ്റ് ആരംഭിച്ചത്.

യോഗത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഏകദേശം 11 പേരെ പൊന്നാട അണിയിച്ച് നാഷണൽ ലീഗിലേക്ക് സ്വീകരിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിനായാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

2026–2027 കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളായി
മുജീബ് (പ്രസിഡന്റ്),
സലീം (വൈസ് പ്രസിഡന്റ്),
ഷൗക്കത്ത് (ജില്ലാ സെക്രട്ടറി),
ഹസ്രത്ത് അലി (വൈസ് പ്രസിഡന്റ്),
സലീം ടി.പി (ട്രഷറർ) എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി മാജ, ബഷീർ എന്നിവരും ഉൾപ്പെടുന്നു.

ഭാവിയിൽ ഭരണകൂടത്തിന്റെ വിവിധ ചർച്ചകൾക്കും യോഗങ്ങൾക്കും മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെ നാഷണൽ ലീഗ് പ്രതിനിധികളെയും ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കുലർ നൽകുകയും ചെയ്തു.