കടമം ഫെസ്റ്റിന് സമാപനം

കടമത്ത്: കടമം ഫെസ്റ്റിന് തിരശ്ശIല വീഴുന്നു.കഴിഞ്ഞ രണ്ട് മാസക്കാലമായി നടന്നു വരുന്ന കടമം ഫെസ്റ്റ് എന്ന നാട്ടുത്സവത്തിൻ്റെ സമാപന സമ്മേളനം  കടമത്ത് ദ്വീപിലെ വലിയ ഭൂമിയിൽ വെച്ച് വിവിധ പരിപാടികളോടെ നടക്കുകയാണ്.  കടമത്തിൻ്റെ ചരിത്രത്തിൽ ആദ്യമായട്ടാണ് രണ്ട് മാസക്കാലമായി നടത്തപ്പെട്ട ഏറ്റവും…

ലക്ഷദ്വീപ് അതിർത്തിയിൽ അനധികൃത മീൻപിടുത്തം: അന്യസംസ്ഥാന ബോട്ടുകൾക്കെതിരെ കർശന മുന്നറിയിപ്പ്

കവരത്തി: ലക്ഷദ്വീപ് സമുദ്ര അതിർത്തിക്കുള്ളിൽ കടന്നുകയറി തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകൾ നടത്തുന്ന അനധികൃത മീൻപിടുത്തം വലിയ നിയമക്കുരുക്കുകളിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെ സമുദ്ര പരിധി ലംഘിച്ച് മീൻ പിടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കോസ്റ്റ് ഗാർഡും കപ്പൽ…

പാരാ അത്ലറ്റിക്സ് നേട്ടം: തൗഫീഖ് റഹ്മാൻ കെ.യെ ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു

തിരുവനന്തപുരത്ത് നടന്ന പാരാ അത്ലറ്റിക്സ് മീറ്റ് 2025-ൽ സ്പ്രിന്റ് ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണവും വെള്ളിയും നേടിയ തൗഫീഖ് റഹ്മാൻ കെ.യെ (Thoufeeque Rahman K.) ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു. ഒരു അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും…

കൊല്ലത്ത് ‘ഉണർവ് 2025’ പ്രദർശന വിപണനമേള; ലക്ഷദ്വീപ് ഉൽപന്നങ്ങൾ ശ്രദ്ധാകേന്ദ്രം

കൊല്ലം ∙ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെ (നബാർഡ്) സഹകരണത്തോടെ കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ് (കാർഡ്) സംഘടിപ്പിച്ച ‘ഉണർവ് 2025’ പ്രദർശന വിപണനമേള വൈവിധ്യമാർന്ന ഉൽപന്നങ്ങളാൽ ശ്രദ്ധ നേടുന്നു. ചിന്നക്കടയിലെ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കുന്ന…

ലക്ഷദ്വീപിന്റെ സമഗ്രവികസനത്തിന് അൽമാസ് ഗ്രൂപ്പിന്റെ സഹായം

കോട്ടയ്ക്കൽ : ലക്ഷദ്വീപിലെ ആരോഗ്യസൗകര്യങ്ങളുടെ കുറവുപരിഹരിക്കാനും ദ്വീപ് നിവാസികൾക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാനുമായി അൽമാസ് ഗ്രൂപ്പ് സിഎസ്ആർ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസിന്റെ ഔദ്യോഗിക ക്ഷണപ്രകാരം അൽമാസ് ഗ്രൂപ്പിന്റെ പ്രതിനിധിസംഘം ലക്ഷദ്വീപ് സന്ദർശിച്ചു. ലക്ഷദ്വീപ് ഡയറക്ടർ ഓഫ്…

അഗത്തിയിൽ നിന്ന് നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കാനിരുന്ന നാൽപ്പതോളം യാത്രക്കാർ ദുരിതത്തിൽ.

കൊച്ചി – അഗത്തി അലയൻസ് എയർ വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കിയതോടെ വിമാനത്താവളത്തിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ കടുത്ത വാക്കുതർക്കം നിലനിൽക്കുകയാണ്. സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് അലയൻസ് എയർ വിമാനം അഗത്തിയിലേക്കുള്ള സർവീസ് റദ്ദാക്കിയത്. ഇന്നലെ രാവിലെ 9:15-ന് പുറപ്പെടേണ്ടിയിരുന്ന…

പി.പി. ഹംസയ്ക്ക് കക്കോടി മേഖല ശിഹാബ് തങ്ങൾ ശ്രേഷ്ഠ പുരസ്കാരം

കോഴിക്കോട്: ആർമി, റബ്ബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ പി.പി. ഹംസയെ കക്കോടി മേഖല ശിഹാബ് തങ്ങൾ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കുന്നു. ലക്ഷദ്വീപിനെ മലനാട്ട് പരിപാടിയുടെ ഭാഗമായി ഡിസംബർ 30-ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മലനാട്ട്…

ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ മാർഗ്ഗം യാത്ര ചെയ്യാനെത്തിയ യുവാവിനെ കഞ്ചാവുമായി സി.ഐ.എസ്.എഫ് (CISF) പിടികൂടി. കൊച്ചിയിലെ ലക്ഷദ്വീപ് പാസഞ്ചർ എംബാർക്കേഷൻ സെന്ററിൽ വ്യാഴാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. കിൽത്താൻ ദ്വീപിലേക്ക് പോകാനായി ‘എം.വി കോറൽ’ കപ്പലിൽ യാത്ര…

ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ മാധുര്യം

കൽപ്പേനി: ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ മാധുര്യംകൽപ്പേനി ദ്വീപിന്റെ മണ്ണിൽ, ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ അറബി ഭാഷാ ദിനാചരണം അവിസ്മരണീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച കുരുന്നുകളുടെ കാഴ്ച, ഭാഷയുടെ സൗന്ദര്യവും പ്രാധാന്യവും…

ലക്ഷദ്വീപിലെ മൃഗചികിത്സാ സൗകര്യങ്ങളുടെ അഭാവം: അഡ്മിനിസ്ട്രേഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിൽ മൃഗചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിലും വെറ്ററിനറി സർജന്മാരുടെ തസ്തികകൾ നികത്താത്തതിലും കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിന് കേരള ഹൈക്കോടതിയുടെ കടുത്ത വിമർശനം. അനുവദിക്കപ്പെട്ട തസ്തികകളിൽ എന്തുകൊണ്ട് നിയമനം നടത്തുന്നില്ല എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ്…