കടമത്ത്: കടമം ഫെസ്റ്റിന് തിരശ്ശIല വീഴുന്നു.കഴിഞ്ഞ രണ്ട് മാസക്കാലമായി നടന്നു വരുന്ന കടമം ഫെസ്റ്റ് എന്ന നാട്ടുത്സവത്തിൻ്റെ സമാപന സമ്മേളനം കടമത്ത് ദ്വീപിലെ വലിയ ഭൂമിയിൽ വെച്ച് വിവിധ പരിപാടികളോടെ നടക്കുകയാണ്. കടമത്തിൻ്റെ ചരിത്രത്തിൽ ആദ്യമായട്ടാണ് രണ്ട് മാസക്കാലമായി നടത്തപ്പെട്ട ഏറ്റവും വലിയ ഉത്സവമാമ്മാങ്കം “കടമം ഫെസ്റ്റ് ” എന്ന പേരിൽ കടമത്തിൻ്റെ സ്വന്തം ഉത്സവം, നടക്കുന്നത്.
ഫെസ്റ്റിൻ്റെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് അതായത് 29.12.2025 ന് വർണ്ണശബളമായ കലാപരിപാടികൾ കൊണ്ട് അരങ്ങുണർത്തുന്നു. കേരളകരയിൽ നിന്നും എത്തിയ കലാകാരൻമാരുടെ ഗാനമേള, സൂഫി ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്, അറബിക്ക് ഡാൻസ്,ഒപ്പന ,മാജിക്ക് ഷോ, എന്നീ പരിപാടികൾ കൊണ്ട് സഹൃദയരെ കോൾമയിർ കൊള്ളിക്കും.നാവിൽ കൊതിയൂറുന്ന വിവിധയിനം നാടൻ രുചികളുടെ ഭക്ഷ്യമേള, കടമം ഫെസ്റ്റ് ന്യൂയർ സൂപ്പർ മെഗാ ബംമ്പർ, കടമം ഫെസ്റ്റിൻ്റെ ഓവറോൾ ട്രോഫി വിതരണവും, കിടുകിടു കിടാ ചിരിപ്പിക്കുന്ന കടമത്ത് TTR ക്ലബ്ബ് ഒരുക്കുന്ന *ആറ്റെക്കെ തെങ്ങും ഐശോമ്മെ കറണ്ടമ്മിയും*, അമിനി തെക്കൻ തനിമയും കടമത്ത് ബഹറിൻ നാദവും സംയുക്തമായി ഒരുക്കുന്ന *ഓർക്കാത്ത കാനോത്ത്*, കടമത്ത് ദ്വിപിലെ കലാകാരൻമ്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധിയിനം കലാവിരുന്നുകൾ കൊണ്ട് രാവിനെ പകലാക്കുന്നു.
കടമത്ത് ദ്വീപിൻ്റെ ചരിത്രത്തിൽ മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച് കൊണ്ടാണ് കടമം ഫെസ്റ്റിൻ്റെ കൊടിയിറങ്ങുന്നത്.
കടമം ഫെസ്റ്റിന് സമാപനം
