ലക്ഷദ്വീപ് സ്കൂളുകളിലെ ഡിവിഷനുകൾ കുറയ്ക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

എറണാകുളം: ലക്ഷദ്വീപ് സ്കൂളുകളിൽ ടീച്ചിംഗ് ഡിവിഷനുകൾ കുറയ്ക്കാനുള്ള ഭരണകൂട ഉത്തരവിന് ഹൈക്കോടതി താത്കാലിക സ്റ്റേ നൽകി. അഗത്തി സ്വദേശി 10 വയസുകാരനായ മുഹമ്മദ് അദ്നാൻ സവൂർ കെ യാണ് പിതാവ് മുഹമ്മദ് നസറിനെ പ്രതിനിധിയാക്കി കൊണ്ട് ഹർജി സമർപ്പിച്ചത്. 2025 ജൂൺ…

എങ്ങള മേച്ചേരി സ്കൂൾ തുറന്നത് താ…. വിദ്യാഭ്യാസ പ്രതിസന്ധിയിൽ പോരാട്ടം ശക്തമാകുന്നു

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ  ജെ.ബി.എസ് മേചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റിയോടോ, രക്ഷിതാക്കളോടോ അഭിപ്രായമോ കൃത്യമായ ചർച്ചകളോ നടത്താതെ സ്കൂൾ അടച്ചുപുട്ടിയത് നൂറിൽപരം കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി. സ്കൂൾ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 30 ദിവസമായി…

അഗത്തി ദ്വീപിൽ വിദ്യാഭ്യാസ ബന്ദ്

അഗത്തി: അഗത്തിയിലെ സൗത്ത് ജൂനിയർ ബേസിക് സ്‌കൂൾ അടച്ചുപൂട്ടുന്നതിനെതിരെ അഗത്തി ദ്വീപിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ജൂൺ 24, 2025 ചൊവ്വാഴ്ച അഗത്തി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ബന്ദ് നടത്തപ്പെടുന്നത്. ദ്വീപിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസാവകാശം ഉറപ്പാക്കേണ്ടതിനാലാണ് ഈ ബന്ദ്…

ആന്ത്രോത്തിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്

ആന്ത്രോത്ത്: ജെ.ബി.എസ് മേച്ചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ ആന്ത്രോത്ത് ദ്വീപിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കപ്പെടുന്നു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എസ്.എം.സി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ ബന്ദ് ആചരിക്കുന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി ആന്ത്രോത്ത് ദ്വീപിലെ മുഴുവൻ സ്കൂളുകളിലും വിദ്യാഭ്യാസ…

സ്കൂളുകൾ അടച്ചു പൂട്ടിയതിൽ അഗത്തിയിൽ  പ്രതിഷേധം

അഗത്തി: അഗത്തി, ആന്ത്രോത്ത് ദ്വീപുകളിൽ സ്കൂളുകൾ അടച്ചതും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതും കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ ഗുരുതരമായി ബാധിക്കുന്നു എന്ന ആരോപണവുമായി രക്ഷിതാക്കൾ തെരുവിലിറങ്ങി. കുട്ടികളുടെ അവകാശങ്ങൾ കാറ്റിൽ പറത്തുന്നതിനെതിരെ പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ചേർന്ന് അഗത്തിയിൽ ശക്തമായ പ്രതിഷേധം…

ലക്ഷദ്വീപിലെ മലയാളം മീഡിയം നിലനിൽപ്പും അപകടത്തിൽ !

ലക്ഷദ്വീപിലെ വിദ്യാഭ്യാസ രംഗത്ത് വലിയ വിവാദങ്ങൾക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തുടക്കമായത്. അറബിയും മഹലും ഒഴിവാക്കുന്ന ത്രീ-ലാംഗ്വേജ് ഫോർമുല (TLF) നടപ്പാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതിനെതിരെ എൻ എസ് യു ഐ പ്രസിഡൻറ് അജാസ് അക്ബർ പി.ഐ. സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ,…

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ മാറ്റം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ലക്ഷദ്വീപിലെ ത്രീ-ലാംഗ്വേജ് ഫോർമുല (TLF) നടപ്പിലാക്കുന്നതിനായി പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജൂൺ 9-നാണ് ഈ…

ദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷയും പഠിക്കണം; കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…

എൻവിറോൺമെൻ്റൽ  എഞ്ചിനിയറിങ്ങിൽ സ്വർണ്ണമെഡലോടെ എം ടെക് നേടി ആമിന

ലക്ഷദ്വീപിന് അഭിമാനനേട്ടമായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നിന്നും അമിനി ദ്വീപ് സ്വദേശിനി ആമിന എച്ച്എം സ്വർണ്ണമെഡലോടെ പരിസ്ഥിതി എഞ്ചിനീയറിംഗിൽ (environmental engineering) എം.ടെക് കരസ്ഥമാക്കി. 9.47 എന്ന മികച്ച സി.ജി.പി.എ. നേടിയാണ് വിജയം. നമ്മുടെ ദ്വീപിലെ വിദ്യാർത്ഥികൾക്ക് അപ്രാപ്യമായി കാണപ്പെടുന്ന ഈ നേട്ടം…

ഹയർസെക്കണ്ടറി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. നാല് ലക്ഷത്തി 44,707 പേരാണ്…