എൻവിറോൺമെൻ്റൽ  എഞ്ചിനിയറിങ്ങിൽ സ്വർണ്ണമെഡലോടെ എം ടെക് നേടി ആമിന

ലക്ഷദ്വീപിന് അഭിമാനനേട്ടമായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നിന്നും അമിനി ദ്വീപ് സ്വദേശിനി ആമിന എച്ച്എം സ്വർണ്ണമെഡലോടെ പരിസ്ഥിതി എഞ്ചിനീയറിംഗിൽ (environmental engineering) എം.ടെക് കരസ്ഥമാക്കി. 9.47 എന്ന മികച്ച സി.ജി.പി.എ. നേടിയാണ് വിജയം. നമ്മുടെ ദ്വീപിലെ വിദ്യാർത്ഥികൾക്ക് അപ്രാപ്യമായി കാണപ്പെടുന്ന ഈ നേട്ടം ഒരു യഥാർത്ഥ പ്രചോദനമാണ്.

നിരന്തര പരിശ്രമത്തിലൂടെയാണ് അവർ ഈ നേട്ടം കരസ്ഥമാക്കിയത് എന്നും പ്രത്യേകിച്ച് ദ്വീപിലെ കുട്ടികൾക്ക് അപ്രാപ്യമായതാണ് അവർ നേടി എടുത്തത് എന്നും ഈ നേട്ടം ദ്വീപിലെ വിദ്യാർത്ഥികൾക്ക്  പ്രചോദനമാകുമെന്നും പോണ്ടിച്ചേരി സർവ്വകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലക്ഷദ്വീപ് സ്വദേശിയുമായ ഡോ. അബ്ദുൽ ഗഫൂർ പ്രസ്താവിച്ചു.

അമിനി ദ്വീപിലെ കെ മുഹമ്മദ്‌ സാലിനിന്റെയും ഹമീദത് ബിയുടെയും മകളാണ് ആമിന.

Leave a Reply

Your email address will not be published. Required fields are marked *