കൂനിന്മേൽ കുരു; ലക്ഷദ്വീപ് യാത്രക്കപ്പൽ, വെസ്സെൽ നിരക്കുകൾ കുത്തനെ കൂട്ടി

കവരത്തി: ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പൽ, വെസ്സൽ നിരക്കുകൾ കുത്തനെ കൂട്ടി അധികൃതർ. ഏറ്റവും താഴ്ന്ന ബങ്ക് ക്ലാസ് യാത്രാ ടിക്കറ്റിനു പോലും 110 രൂപ മുതൽ വർധനയുണ്ട്. പുതിയ നിരക്കുകൾ ജൂലൈ ഒന്നിന് നിലവിൽ വരും. കൊച്ചിയിൽനിന്ന് കവരത്തിയിലേക്കുള്ള ബങ്ക് ക്ലാസ് ടിക്കറ്റ് 330 രൂപയായിരുന്നത് 470 ആയാണ് ഉയർത്തിയത്. ഇതേ യാത്രയ്ക്കുള്ള രണ്ടാം ക്ലാസ് ടിക്കറ്റ് നിരക്ക് 1300ൽ നിന്ന് 1820 ആക്കി. ഫസ്റ്റ് ക്ലാസിന് 4920(മുൻ നിരക്ക് 3510) രൂപയുമായി.

വിനോദസഞ്ചാരികൾക്കു കൊച്ചി–കവരത്തി ബങ്ക് ക്ലാസ് ടിക്കറ്റ് 2100 രൂപയായി. നേരത്തെ ഇത് 1500 രൂപയായിരുന്നു. സെക്കൻ‍ഡ് ക്ലാസ് 5340 രൂപയും(മുൻപ് 3810) ഫസ്റ്റ് ക്ലാസ് 8150 രൂപയും(5820) ആയി ഉയർത്തി.

മറ്റെല്ലാ ദ്വീപുകളിലേക്കുമുള്ള ടിക്കറ്റ് നിരക്കിലും ആനുപാതികമായ വർധന വരുത്തിയിട്ടുണ്ട്. കപ്പൽ സർവീസ് നടത്തുന്നതിനുള്ള ചെലവുകൾ ഉയർന്നതിനാലാണു ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതെന്നാണു ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പിന്റെ ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *