ആന്ത്രോത്തിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്

ആന്ത്രോത്ത്: ജെ.ബി.എസ് മേച്ചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ ആന്ത്രോത്ത് ദ്വീപിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കപ്പെടുന്നു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എസ്.എം.സി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ ബന്ദ് ആചരിക്കുന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി ആന്ത്രോത്ത് ദ്വീപിലെ മുഴുവൻ സ്കൂളുകളിലും വിദ്യാഭ്യാസ ബന്ദ് ആചരിക്കും.

മേച്ചേരി സ്കൂൾ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരമായ പ്രതിഷേധം നടത്തി. വിദ്യാഭ്യാസവകുപ്പിനും ദ്വീപ് ഭരണകൂടത്തിനുമെതിരെയുള്ള ജനകീയ വിരോധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് 1.5 കിലോമീറ്റർ പരിധിക്കുള്ളിൽ പ്രൈമറി സ്കൂൾ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതിന്റെ വിപരീതമായി ആന്ത്രോത്ത്, അഗത്തി ഉൾപ്പെടെയുള്ള ദ്വീപുകളിലുളള പ്രൈമറി സ്കൂളുകൾ അടച്ചു പൂട്ടുന്നത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കുന്നതാണെന്ന് എസ്.എം.സി ഭാരവാഹികൾ ആരോപിച്ചു.

വിദ്യാഭ്യാസ ബന്ദ് തുടക്കമാത്രമാണ്. സ്കൂൾ വീണ്ടും തുറക്കുന്നതുവരെ ശക്തമായ സമരങ്ങൾ തുടരും എന്ന് മേച്ചേരി സ്കൂൾ ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *