മട്ടാഞ്ചേരി: കൊച്ചിയിൽ വൻ വിജയം കൈവരിക്കുകയും, പൊതുജനസ്വീകാര്യ തയേറുകയും ചെയ്ത വാട്ടർ മെട്രൊ സർവ്വീസ് ഇനി ലക്ഷദ്വീപിലും വഴി തുറക്കു ന്നു. ടുറിസം വികസന ലക്ഷ്യവുമായി ലക്ഷ ദ്വീപിലെ വിവിധ ദ്വിപുകളിലേയ്ക്കുള്ള യാത്രാ സൗകര്യമായാണ് ജല മെട്രൊ സർവ്വീസ് ലക്ഷദ്വീപിൽ ആരംഭിക്കുന്നത്.…
Author: thedweepdiary
ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾസെമി പൂളുകൾ തീരുമാനമായി
അമിനി:- ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾ മൽസരങ്ങളിൽ ഇന്ന് നടന്ന മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അന്ത്രോത്ത് ചെത്ത്ലാത്തിനെ തോൽപ്പിച്ചതോടെ അന്ത്രോത്ത് സെമി ഫൈനലിൽ കടന്നു. നേരത്തെ അഗത്തി, അമിനി , കിൽത്താൻ ദ്വീപുകൾ സെമിയിൽ പ്രവേശിച്ചിരുന്നു. ചെത്ത് ലാത്തിനെതിരെ അന്ത്രോത്തിന് മൂന്ന്…
കവരത്തി – കിൽത്താൻ സമനിലയിൽ; റഫറിയെ കൈയ്യേറി കവരത്തി ടീം
അമിനി:- വാശിയേറിയ ഫുഡ്ബാൾ മൽസരത്തിൻ്റെ ഫിനിഷിംങ്ങ് വിസിൽ മുഴങ്ങി, കളി സമനിലയിൽ കലാശിച്ചപ്പോൾ നിയന്ത്രണം വിട്ട കവരത്തി ടീം അംഗങ്ങൾ റഫറിയെ കൈയ്യേറി ദേഹോദ്രവമേൽപ്പിച്ചു. രണ്ടേ രണ്ട് എന്ന അനുപാതത്തിൽ ഇരു ടീമും സമനിലയിൽ എത്തിയപ്പോളായിരുന്നു നിരാശപൂണ്ട വൈകാരിക പ്രകടനം. കിൽത്താനും…
ധീരനായ കടൽ പോരാളി
(by PK മുസ്തഫാ ഖാൻ) പതിനെട്ടാം തീയതി( ഒക്ടോബർ, 2025) നേരം വെളുത്തു തുടങ്ങുന്ന സമയം അമ്മേനി ദ്വീപിലെ ഈസ്റ്റേൺ ജെട്ടി. അതിൽ പിടിച്ചിരിക്കുന്ന നൂ ർ അൽ ഖാദിരിയ്യ എന്ന മഞ്ജു. അതിശക്തമായ തുലാവർഷക്കാറ്റ് (കരക്കാറ്റ്) ആഞ്ഞടിക്കുന്നു. കാറ്റിന്റെ ശക്തിയിൽ…
മർഹൂം ഖാളി ശംഊൻ ഉസ്താദ് ഖുർആൻ സ്റ്റഡി സെന്റർ ഉദ്ഘാടനം ചെയ്തു
കിൽത്താൻ: സമസ്ത നൂറാം വാർഷിക പ്രചരണത്തോടനുബന്ധിച്ച് SKSSF കിൽത്താൻ യൂണിറ്റിന്റെ നേതൃത്വത്തിൽ മർഹൂം ഖാളി ശംഊൻ ഉസ്താദ് ഖുർആൻ സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം വൻ ജനസാന്നിധ്യത്തിലാണ് നടത്തിയത്. വരക്കൽ മുല്ലക്കോയാ തങ്ങൾ നഗരിൽ നടന്ന ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി…
പലസ്തീൻ ഐക്യധാർഡ്യം: ഔട്ട് ബോർഡ് റാലി
കിൽത്താൻ: പലസ്തീൻ ഐക്യധാർഡ്യം പ്രഖ്യാപിച്ച് ഔട്ട് ബോർഡ് റാലി സംഘടിപ്പിച്ചു. പലസ്തീൻ പതാകകൾ ഉയർത്തിയ തോണികളിൽ പങ്കെടുത്തവർ ജെട്ടിയിൽ നിന്നും പുറപ്പെട്ട് കോക്കഫുളുക്കിയാർ കടപ്പുറത്തിലൂടെ പര്യടനം നടത്തി വീണ്ടും ജെട്ടിയിൽ എത്തിയാണ് റാലി സമാപിച്ചത്. പലസ്തീൻ ജനതയോടുള്ള ഐക്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി…
ബൈക്ക് യാത്രക്കാരൻ കടലിൽ വീണു
അമിനി: ജെട്ടിയിൽ ബൈക്കുമായി എത്തിയ യുവാവ് ബാലൻസ് തെറ്റി കടലിലേക്ക് വീണു. യുവാവ് സുരക്ഷിതനായി രക്ഷപ്പെട്ടു. ആണ്ടുപോയ ബൈക്ക് നാട്ടിലെ ചെറുപ്പക്കാർ ചേർന്നാണ് കടലിൽ നിന്ന് പൊക്കിയെടുത്തത്.
അഗത്തിയിൽ ജീവൻ രക്ഷിക്കുന്നതിലും ജല കായിക വിനോദങ്ങളിലും പ്രൊഫഷണൽ പരിശീലനം ഉദ്ഘാടനം ചെയ്തു
അഗത്തി: ജീവൻ രക്ഷിക്കൽ സാങ്കേതിക വിദ്യകൾ, ജല കായിക വിനോദ പ്രവർത്തനം, പവർബോട്ട് കൈകാര്യം ചെയ്യൽ (ടില്ലർ തരം) എന്നിവയെക്കുറിച്ചുള്ള ഒരു പ്രൊഫഷണൽ പരിശീലന പരിപാടി അഗത്തിയിലെ REEF ഓഫീസിൽ അഗത്തിയിലെ ഡെപ്യൂട്ടി കളക്ടർ ശ്രീമതി നജ്മുന്നിസാബി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ്…
അറബിക്കടലിൽ ന്യൂനമർദ്ദം: ലക്ഷദ്വീപ് പ്രദേശത്ത് ഓറഞ്ച് അലർട്ട്
കവരത്തി: തെക്ക് കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള–കർണാടക തീരങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ 5.30നാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. തുടർന്ന് അതേ പ്രദേശത്ത് നിലനിന്നുകൊണ്ട് രാവിലെ 8.30ഓടെ ഇത് വ്യക്തമായ ന്യൂനമർദ്ദമായി…
ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് വിളംബര ജാഥ സംഘടിപ്പിച്ചു
കിൽത്താൻ: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന്റെ ആവേശം കിൽത്താനിൽ നിറഞ്ഞൊഴുകി. പരിപാടിയുടെ ഭാഗമായുള്ള വിളംബര ജാഥ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ടി.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ദ്വീപിന്റെ പ്രധാന വഴികളിലൂടെ നടത്തിയ ഈ ജനകീയ ജാഥയിൽ കിൽത്താൻ ദ്വീപിനെ പ്രതിനിധീകരിക്കുന്ന…
