DYFI കവരത്തി യൂണിറ്റ് ഓഫീസിന് പുതിയ ആസ്ഥാനം; ഉദ്ഘാടനം നിർവഹിച്ച് സിപിഐ(എം) നേതാവ് ഖുറൈശി

കവരത്തി: ഡിവൈഎഫ്ഐ കവരത്തി യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം സിപിഐ(എം) ലക്ഷദ്വീപ് സെക്രട്ടറി സഖാവ് കുരൈഷി നിർവഹിച്ചു. വർഷങ്ങളായുള്ള കാത്തിരിപ്പിനും പ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങൾക്കും ശേഷമാണ് കവരത്തിയിൽ ഡിവൈഎഫ്ഐക്ക് സ്വന്തമായി യൂണിറ്റ് ഓഫീസ് യാഥാർത്ഥ്യമായത്.

ഉദ്ഘാടന ചടങ്ങിൽ ഡിവൈഎഫ്ഐ കവരത്തി യൂണിറ്റ് സെക്രട്ടറി സഖാവ് ഷാജഹാൻ സ്വാഗതം ആശംസിച്ചു. ഡിവൈഎഫ്ഐ ലക്ഷദ്വീപ് സംസ്ഥാന വൈസ് പ്രസിഡന്റ് സഖാവ് നസീർ അധ്യക്ഷത വഹിച്ചു. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം സഖാവ് മുഹമ്മദ് അലി, കവരത്തി ബ്രാഞ്ച് അംഗം സഖാവ് ജലീൽ എന്നിവർ ആശംസകൾ നേർന്നു. ഡിവൈഎഫ്ഐ കവരത്തി യൂണിറ്റ് പ്രസിഡന്റ് സഖാവ് നന്ദി രേഖപ്പെടുത്തി.

ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മുഹിയുദ്ധീൻ പള്ളിക്ക് സമീപം പൊതുയോഗവും സംഘടിപ്പിച്ചു. കവരത്തിയിലെ മുതിർന്ന പാർട്ടി പ്രവർത്തകർ, ഡിവൈഎഫ്ഐ നേതാക്കൾ, സംഘടനാ പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ പ്രവർത്തിച്ച യുവജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് പുതിയ ഓഫീസ് യാഥാർത്ഥ്യമായതെന്ന് പ്രവർത്തകർ വ്യക്തമാക്കി. യുവജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും ജനാധിപത്യത്തിനും വേണ്ടി കൂടുതൽ സജീവമായ പ്രവർത്തനങ്ങൾക്ക് പുതിയ ഓഫീസ് കേന്ദ്രമാകുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *