മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന Coexistence Consortium-ന്റെ 2026–2028 Coexistence Fellowship Program-ലേക്ക് ലക്ഷദ്വീപിൽ നിന്നുള്ള KAMAAN അംഗങ്ങളായ സാബിത്ത് പി.കെ., അഹ്സന അക്മല ടി.പി. എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലുടനീളം പ്രാദേശിക സമൂഹങ്ങളുടെ അറിവും പങ്കാളിത്തവും മുൻനിർത്തി സാംസ്കാരികമായി അധിഷ്ഠിതവും തുല്യനീതിയിലൂന്നിയതുമായ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ രണ്ടുവർഷത്തെ ഫെലോഷിപ്പ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശിക സമൂഹങ്ങളിൽ നിന്നുള്ള അംഗങ്ങളെയും സംരക്ഷണ പ്രവർത്തകരെയും ഒരുമിപ്പിച്ച് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കാണ് പരിപാടി പ്രാധാന്യം നൽകുന്നത്.
ലക്ഷദ്വീപിലെ യുവജനങ്ങളുടെ സാമൂഹികവും പാരിസ്ഥിതികവുമായ ഇടപെടലുകൾക്ക് ദേശീയതലത്തിൽ ലഭിക്കുന്ന അംഗീകാരമായാണ് KAMAAN അംഗങ്ങളുടെ ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
